---
title: "അദ്ദേഹമാണ് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ, മമ്മൂട്ടി പോലും അദ്ദേഹത്തെ പോലെ അഭിനയിച്ചിട്ടുണ്ട്; ഭീമൻ രഘു"
english_title: "Now Bheeman Raghu's words are getting attention on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110662/now-bheeman-raghus-words-are-getting-attention-on-social-media"
published_at: "2023-04-24T12:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64462be8928bb_bheemanraghu.jpg"
keywords: []
---

# അദ്ദേഹമാണ് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ, മമ്മൂട്ടി പോലും അദ്ദേഹത്തെ പോലെ അഭിനയിച്ചിട്ടുണ്ട്; ഭീമൻ രഘു

> **Lead Summary:** വില്ലൻ വേഷങ്ങളിലൂടെയും ക്യാരക്റ്റർ റോളുകളിലൂടെയും മലയാള സിനിമ പ്രേമികൾക്ക് സുപരിചിതനായ നടനാണ് ഭീമൻ രഘു. അടുത്തിടെ താരം സംവിധായകനായും അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ ഭീമൻ രഘുവിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

## Article Content

വില്ലൻ വേഷങ്ങളിലൂടെയും ക്യാരക്റ്റർ റോളുകളിലൂടെയും മലയാള സിനിമ പ്രേമികൾക്ക് സുപരിചിതനായ നടനാണ് ഭീമൻ രഘു. അടുത്തിടെ താരം സംവിധായകനായും അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ ഭീമൻ രഘുവിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മലയാളത്തിലെ നമ്പർ വൺ സൂപ്പർ സ്റ്റാർ ആരാണെന്ന് പറയുകയാണ് ഭീമൻ രഘു.അദ്ദേഹത്തെ പോലെ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെന്നും നടൻ പറയുന്നു.

> “മലയാളത്തിലെ നമ്പര്‍ വണ്‍ ഹീറോ എന്ന് പറയാന്‍ പറ്റുന്ന സൂപ്പര്‍സ്റ്റാര്‍ ജയന്‍ തന്നെയാണ്. അതില്‍ യാതൊരു സംശയവും വേണ്ട. എല്ലാ അഭിനേതാക്കളും ജയനെ പോലെ അഭിനയിക്കുന്നുണ്ട്.

മമ്മൂട്ടി ഒരു പടത്തില്‍ ജയനെ പോലെ അഭിനയിച്ചിട്ടുണ്ട്. ജയന്‍റെ അതേ വേഷത്തില്‍ ഒരു പടത്തില്‍ സീമയുടെ കൂടെ മമ്മൂട്ടി അഭിനയിച്ചിരുന്നു. ജയനെ ആര്‍ക്കും മറക്കാന്‍ പറ്റില്ല എന്നും രഘു പറഞ്ഞു.

അതേസമയം ഭീമൻ രഘു തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉപ ജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം.

മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിച്ചു

### Related Links & Sources
- [Original Story Source](https://moviemax.in/news/110662/now-bheeman-raghus-words-are-getting-attention-on-social-media)