---
title: "രണ്ട് കോടി തരാലോ എന്നായി പ്രിയനങ്കിള്‍ , അതുപോരെന്ന് ലാലങ്കിളും: മീനാക്ഷി മനസ്സ് തുറക്കുന്നു "
english_title: "Meenakshi opens her mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11066/meenakshi-opens-her-mind"
published_at: "2021-11-16T14:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619370bb8cdec_meenakshi.jpg"
keywords: []
---

# രണ്ട് കോടി തരാലോ എന്നായി പ്രിയനങ്കിള്‍ , അതുപോരെന്ന് ലാലങ്കിളും: മീനാക്ഷി മനസ്സ് തുറക്കുന്നു 

> **Lead Summary:** നടിയും അവതാരികയുമൊക്കെയായ മീനാക്ഷി മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ താരമാണ്. 2014ല്‍ ബാലതാരമായി വണ്‍ ബൈ ടു എന്ന സിനിമയിലൂടെയാണ് മീനാക്ഷി അഭിനയ രംഗത്തേക്ക് ചുവടുവെ്ക്കുന്നത്. ഇപ്പോഴിതാ മീനാക്ഷിയും സുഹൃത്തും ഗായികയുമായ ശ്രേയ ജയദീപും എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന അമൃത ടിവിയിലെ പറയാം നേടാം പരിപാടിയില്‍ ഒരുമിച്ചെത്തിയപ്പോഴുള്ള വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

## Article Content

നടിയും അവതാരികയുമൊക്കെയായ മീനാക്ഷി മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ താരമാണ്. 2014ല്‍ ബാലതാരമായി വണ്‍ ബൈ ടു എന്ന സിനിമയിലൂടെയാണ് മീനാക്ഷി അഭിനയ രംഗത്തേക്ക് ചുവടുവെ്ക്കുന്നത്. ഇപ്പോഴിതാ മീനാക്ഷിയും സുഹൃത്തും ഗായികയുമായ ശ്രേയ ജയദീപും എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന അമൃത ടിവിയിലെ പറയാം നേടാം പരിപാടിയില്‍ ഒരുമിച്ചെത്തിയപ്പോഴുള്ള വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം പരിപാടിയില്‍ എത്തിയപ്പോഴാണ് മീനാക്ഷി ഒപ്പത്തിലേക്ക് എത്തിയതിനെ കുറിച്ച് മനസ്സ് തുറന്നത്. അമര്‍ അക്ബര്‍ അന്തോണിയിലെ വേഷം കണ്ടിട്ടാണ് പ്രിയനങ്കിള്‍ ഒപ്പത്തിലേക്ക് വിളിച്ചത്. സിനിമയുടെ ഡിസ്‌കഷന്‍ നടക്കുന്ന ഫ്‌ലാറ്റിലേക്ക് എന്നെ വിളിപ്പിച്ചു. അവിടെ പ്രിയനങ്കിലും ലാലങ്കിളും ഉണ്ടായിരുന്നു. കുറെ നേരം ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു. അച്ഛനും ഒപ്പമുണ്ടായിരുന്നു, മീനാക്ഷി പറഞ്ഞിരിക്കുകയാണ്.

ഞാന്‍ അഭിനയിക്കാന്‍ ഒരു കോടി വേണമെന്ന് പറഞ്ഞു. പ്രിയനങ്കിള്‍ അപ്പോള്‍ രണ്ട് കോടി തരാലോ എന്ന് പറഞ്ഞു. ലാലങ്കിള്‍ അപ്പോള്‍ പറഞ്ഞത് മൂന്ന് കോടി കൊടുക്കൂ എന്നാണെന്ന് മീനാക്ഷി പറഞ്ഞു, അവസാനം 30 രൂപയെങ്കിലും കിട്ടിയോ എന്നാണ് അപ്പോള്‍ എം.ജി ശ്രീകുമാര്‍ മീനാക്ഷിയോട് തിരിച്ച് ചോദിച്ചത്, അതൊക്കെ കിട്ടിയെന്നായിരുന്നു അപ്പോള്‍ മീനാക്ഷിയുടെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/11066/meenakshi-opens-her-mind)