---
title: "പ്രിയപ്പെട്ട മോദിജി, നിറയെ ഉമ്മകൾ; ഹരീഷ് പേരാടിയുടെ പുതിയ പോസ്റ്റ്!"
english_title: "Dear Modiji, full of kisses; New post by Harish Peradi!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110617/dear-modiji-full-of-kisses-new-post-by-harish-peradi-new"
published_at: "2023-04-24T07:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6445e3ff7fc96_hareesh.jpg"
keywords: []
---

# പ്രിയപ്പെട്ട മോദിജി, നിറയെ ഉമ്മകൾ; ഹരീഷ് പേരാടിയുടെ പുതിയ പോസ്റ്റ്!

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹരീഷ് പേരാടി. ഇടതുപക്ഷ വിശ്വാസിയാണ് ഞാൻ എന്നാണ് ഇദ്ദേഹം എപ്പോഴും സ്വയം പറയുന്നത്. പക്ഷേ ഇദ്ദേഹം ഒരു സംഘപരിവാർ പ്രചാരകൻ ആണ് എന്ന് കേരളത്തിലെ അരിയാഹാരം തിന്നുന്ന ആളുകൾക്ക് എല്ലാം തന്നെ അറിയാം.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹരീഷ് പേരാടി. ഇടതുപക്ഷ വിശ്വാസിയാണ് ഞാൻ എന്നാണ് ഇദ്ദേഹം എപ്പോഴും സ്വയം പറയുന്നത്. പക്ഷേ ഇദ്ദേഹം ഒരു സംഘപരിവാർ പ്രചാരകൻ ആണ് എന്ന് കേരളത്തിലെ അരിയാഹാരം തിന്നുന്ന ആളുകൾക്ക് എല്ലാം തന്നെ അറിയാം.

കേരളത്തിന്റെ സ്വപ്ന പദ്ധതിയിൽ ഒന്നായ കെ റെയിലിന് വരെ തുരങ്കം വെച്ച വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ വന്ദേ ഭാരത് എന്ന സ്പീഡിൽ പോകുന്ന ട്രെയിൻ അനുവദിച്ചതിന് ഇദ്ദേഹം ഇപ്പോൾ പബ്ലിക് ആയി വരെ മോദിജിയെ അഭിനന്ദിക്കുകയാണ്.

വന്ദേ ഭാരത് എന്ന ട്രെയിനിന്റെ സ്പീഡ് ഉയർത്തിയാൽ ബിജെപിക്ക് വോട്ട് ചെയ്യും എന്നായിരുന്നു ഹരീഷ് പേരാടി പറഞ്ഞത്. ഒരുപാട് വർഗീയ കലാപങ്ങൾ നടത്തിയ പാർട്ടിയാണ് ബിജെപി എന്നതും ഒരുപാട് ന്യൂനപക്ഷങ്ങളെ കൊന്നുതള്ളിയ പാർട്ടിയാണ് ഇത് എന്നതും ഒക്കെ മറന്നു കൊണ്ട് എങ്ങനെയാണ് ഇതുപോലെ ഒരു പാർട്ടിക്ക് ഒരു ട്രെയിനിന്റെ പേരിൽ വോട്ട് നൽകാൻ പറ്റുക എന്നാണ് ഈ നടനോട് ഇപ്പോൾ കേരളത്തിലെ മതേതര വിശ്വാസികൾ എല്ലാം ചോദിക്കുന്നത്.

അതേസമയം ഇപ്പോൾ ഇദ്ദേഹത്തിൻറെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. വന്ദേ ഭാരത ട്രെയിൻ അനുവദിക്കപ്പെട്ടതിന്റെ ആഹ്ലാദം ഇതുവരെ ഇദ്ദേഹത്തിന് മാറിയിട്ടില്ല എന്നത് ഈ പോസ്റ്റിൽ നിന്നും വ്യക്തമാണ്. 100 ഉമ്മകൾ ആണ് ഇദ്ദേഹം മോദിജിക്ക് നൽകുന്നത്. എന്നെങ്കിലും നേരിട്ടു കാണുകയാണെങ്കിൽ അനുവദനീയം ആണെങ്കിൽ ഉമ്മകൾ നേരിട്ടു തരാം എന്നാണ് ഇദ്ദേഹം പറയുന്നത്.

അതേസമയം തിരുവനന്തപുരത്തുനിന്നും കാസർകോട് വരെയാണ് ഇപ്പോൾ ഉള്ള വന്ദേഭരത് പോകുന്നത്. എട്ടു മണിക്കൂർ കൊണ്ടാണ് ഈ ട്രെയിൻ ഓടിയെത്തുന്നത്. ഏതാണ്ട് ഇതേ സമയം കൊണ്ട് തന്നെയാണ് നിലവിലുള്ള രാജധാനി എക്സ്പ്രസ്സും ഓടിയെത്തുന്നത്. എന്തായാലും സമൂഹം മാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന്റെ മോദി പ്രകീർത്തന പോസ്റ്റ് വായിക്കാം:

### Related Links & Sources
- [Original Story Source](https://moviemax.in/news/110617/dear-modiji-full-of-kisses-new-post-by-harish-peradi-new)