---
title: "മിന്നല്‍ മുരളിയുടെ രണ്ടാംഭാഗം വരുന്നു....? സൂചന നല്‍കി നിര്‍മാതാവ്"
english_title: "The second part of Minnal Murali is coming...? Hinted by the producer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110601/the-second-part-of-minnal-murali-is-coming-hinted-by-the-producer"
published_at: "2023-04-23T22:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6445657a58353_minnalmurali.jpg"
keywords: []
---

# മിന്നല്‍ മുരളിയുടെ രണ്ടാംഭാഗം വരുന്നു....? സൂചന നല്‍കി നിര്‍മാതാവ്

> **Lead Summary:** **മ**ലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളിക്ക് രണ്ടാംഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ സംവിധായകനും നിര്‍മാതാവും പ്രഖ്യാപിച്ചിരുന്നു.

## Article Content

**മ**ലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളിക്ക് രണ്ടാംഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ സംവിധായകനും നിര്‍മാതാവും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ എപ്പോള്‍ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍ ചിത്രം ഉടന്‍ ആരംഭിക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിര്‍മാതാവ് തന്നെ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റ സ്റ്റോറിയിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്.

മിന്നല്‍മുരളിയിലെ മ എന്ന അക്ഷരത്തിലുള്ള ലോഗോ മിന്നല്‍ എന്ന കുറിപ്പോടെ പങ്കുവച്ചിരിക്കുകയാണ് നിര്‍മാതാവ് എഴുത്ത് പുരോഗമിക്കുകയാണെന്നും പുതിയ ഹീറോയും വില്ലനുമടക്കം വലിയ സസ്പെന്‍സ് രണ്ടാംഭാഗത്തിലുണ്ടായിരിക്കുമെന്നും അടുത്തിടെ ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ബേസില്‍ ജോസഫ് പറഞ്ഞിരുന്നു.

ബജറ്റിലായാലും ക്യാന്‍വാസിലായാലും ആദ്യഭാഗത്തേക്കാള്‍ 100 ശതമാനം വലുതായിരിക്കും രണ്ടാം ഭാഗമെന്നും ബേസില്‍ വ്യക്തമാക്കിയിരുന്നു . ഇതിന് പിന്നാലെയാണ് സിനിമ ആരംഭിക്കുന്നുവെന്ന സൂചന നിര്‍മാതാവും നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/110601/the-second-part-of-minnal-murali-is-coming-hinted-by-the-producer)