---
title: "മലയാളികളുടെ പ്രിയ നടിയുടെ പേരിൽ തമിഴ്നാട്ടിൽ ക്ഷേത്രം പണിതു ആരാധകർ, ചിത്രം വൈറൽ  "
english_title: "Tamilians have built a temple in the name of an actress."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110587/tamilians-have-built-a-temple-in-the-name-of-an-actress"
published_at: "2023-04-23T20:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644549ff4a602_nidhi_akarvaal.jpg"
keywords: []
---

# മലയാളികളുടെ പ്രിയ നടിയുടെ പേരിൽ തമിഴ്നാട്ടിൽ ക്ഷേത്രം പണിതു ആരാധകർ, ചിത്രം വൈറൽ  

> **Lead Summary:** സിനിമ നടന്മാരോടും നടിമാരോടും ആരാധന തോന്നുന്നത് പുതിയ കാര്യമൊന്നുമല്ല. ഇവർക്ക് വേണ്ടി പല അവസരങ്ങളിലും സമൂഹമാധ്യമങ്ങളിലും എല്ലാം തന്നെ നമ്മൾ വാദിച്ചിട്ടുണ്ട്.

## Article Content

സിനിമ നടന്മാരോടും നടിമാരോടും ആരാധന തോന്നുന്നത് പുതിയ കാര്യമൊന്നുമല്ല. ഇവർക്ക് വേണ്ടി പല അവസരങ്ങളിലും സമൂഹമാധ്യമങ്ങളിലും എല്ലാം തന്നെ നമ്മൾ വാദിച്ചിട്ടുണ്ട്.

എന്നാൽ തമിഴന്മാരുടെ കാര്യം അങ്ങനെയല്ല. നടന്മാർ അവർക്ക് ദൈവങ്ങളെ പോലെയാണ്. അവർ പറയുന്നത് എല്ലാം അക്ഷരംപ്രതി അനുസരിക്കും. അവരുടെ ചവറ സിനിമകൾ എല്ലാം തന്നെ തീയേറ്ററിൽ പോയി കണ്ടു വിജയിപ്പിക്കും. രാഷ്ട്രീയ ഗുണ്ടകളെ പോലെ ഫാൻസ് ക്ലബ്ബുകൾ തുടങ്ങി നടന്മാർക്കുവേണ്ടി വലിയ രീതിയിൽ പ്രചരണം നടത്തുന്നു.

സമൂഹം മാധ്യമങ്ങളിൽ നടന്മാർക്കുവേണ്ടി ചാവേറുകൾ ആവാൻ പോലും ഇവർ തയ്യാറാകും. എന്നാൽ ഇപ്പോൾ വളരെ കൗതുകകരമായ ഒരു കാഴ്ചയാണ് പുറത്തുവരുന്നത്.

ഒരു നടിയുടെ പേരിൽ ക്ഷേത്രം പണിതിരിക്കുകയാണ് തമിഴന്മാർ. ചെന്നൈയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. നടി നിധി അഗർവാളിന്റെ പേരിലുള്ള ക്ഷേത്രമാണ് പണിതിരിക്കുന്നത്. നടൻ ചിമ്പുവിന്റെ കാമുകി കൂടിയാണ് ഇവർ എന്ന പ്രത്യേകതയും ഉണ്ട്. നിധിയുടെ ഒരു ലൈഫ് സൈസ് സ്റ്റാച്യു ആണ് ഇവിടെ പ്രതിഷ്ഠയായി വച്ചിരിക്കുന്നത്.

ഇത് ഇവർ തമാശയ്ക്ക് ചെയ്തത് ആണോ സീരിയസ് ആയിട്ട് ചെയ്തത് ആണോ എന്നൊന്നും നമുക്ക് അറിയില്ല. പുറത്തുവരുന്ന ഒരു ചിത്രത്തിൽ ഇവരെ ദീപം കൊണ്ട് ഒഴിഞ്ഞു പൂജിക്കുന്ന ഒരു രംഗം നമുക്ക് കാണാൻ സാധിക്കും. ഇതുകൂടാതെ പുറകിൽ നിൽക്കുന്ന രണ്ട് ആളുകൾ കൈകൂപ്പി പ്രാർത്ഥിക്കുന്നതും നമുക്ക് കാണാൻ സാധിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/110587/tamilians-have-built-a-temple-in-the-name-of-an-actress)