---
title: " പൃഥ്വിരാജിനൊപ്പമുള്ള ലിപ് ലോക്ക് എനിക്ക് വലിയ വിഷയമല്ല; അമല പോൾ"
english_title: "Now Amala Paul's response to a question about the intimate scene with Prithwaraj is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110582/now-amala-pauls-response-to-a-question-about-the-intimate-scene-with-prithwaraj-is-going-viral"
published_at: "2023-04-23T20:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644541c185e12_amalapoul_and_prithviraj.jpg"
keywords: []
---

#  പൃഥ്വിരാജിനൊപ്പമുള്ള ലിപ് ലോക്ക് എനിക്ക് വലിയ വിഷയമല്ല; അമല പോൾ

> **Lead Summary:** മലയാളികൾക്ക് സുപരിചിതയായ നടിയാണ് അമല പോൾ . നല്ല നല്ല കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക മനസ്സിൽ ഇടം നേടിയത് . സോഷ്യൽമീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തി പങ്കുവെക്കുമ്പോൾ അത് ചർച്ചയായി മാറുകയും മലയാളികൾ അടക്കമുള്ള സൈബർ ആങ്ങളമാരായി എത്തി പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യാറുണ്ട്. 

## Article Content

മലയാളികൾക്ക് സുപരിചിതയായ നടിയാണ് അമല പോൾ . നല്ല നല്ല കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക മനസ്സിൽ ഇടം നേടിയത് . സോഷ്യൽമീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തി പങ്കുവെക്കുമ്പോൾ അത് ചർച്ചയായി മാറുകയും മലയാളികൾ അടക്കമുള്ള സൈബർ ആങ്ങളമാരായി എത്തി പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യാറുണ്ട്. 

 ക്രിസ്റ്റഫറാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അമലയുടെ മലയാള സിനിമ. റിലീസിന് തയ്യാറെടുക്കുന്ന അമലയുടെ ഏറ്റവും പുതിയ മലയാള സിനിമ പൃഥ്വിരാജിന്റെ ആടുജീവിതമാണ്. മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം.

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ ബെന്യാമിന്‍റെ ആടുജീവിതം സിനിമയാകുമ്പോൾ പൃഥ്വിരാജ് വിസ്മയിപ്പിക്കുമെന്നാണ് പ്രേക്ഷകരും കരുതുന്നത്. സിനിമയുടേതായി അടുത്തിടെ പുറത്തുവന്ന ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. 

ലോക സിനിമയ്ക്ക് മുന്നിൽ മലയാള സിനിമയെ അടയാളപ്പെടുത്തുന്നതാകും ചിത്രമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. അതേസമയം ട്രെയില​ർ പുറത്ത് വന്ന ശേഷം പൃഥ്വിരാജുമായുള്ള അമലയുടെ ലിപ് ലോക്ക് ഏറെ വൈറലായിരുന്നു. മലയാളത്തിൽ ഇത്തരം ലിപ് ലോക്ക് സീനുകൾ വളരെ വിരമായി മാത്രമെ കാണാറുള്ളുവെന്നത് കൊണ്ട് തന്നെ ആടുജീവിതത്തിലെ അമല-പൃഥ്വിരാജ് രം​ഗം ഏറെ ചർച്ച ചെയ്യപ്പെട്ടു.

സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യ വേഷമാണ് അമല പോൾ ചെയ്യുന്നത്. ഇപ്പോഴിതാ പൃഥ്വരാജിനൊപ്പമുള്ള ഇന്റിമേറ്റ് സീനിനെ കുറിച്ച് ചോദ്യം വന്നപ്പോൾ അമല പോൾ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ചോദ്യത്തോട് വളരെ കൂളായിട്ടാണ് നടി പ്രതികരിച്ചത്. 

ആടുജീവിതത്തിന്റെ കഥ പറഞ്ഞപ്പോൾ പൃഥ്വിരാജ് എല്ലാം പറഞ്ഞിരുന്നുവെന്നും സിനിമയ്ക്കും കഥയ്ക്കും ലിപ് ലോക്ക് ആവശ്യമുള്ളതുകൊണ്ടാണ് താൻ അതിൽ അഭിനയിച്ചതെന്നും ലിപ്‌ലോക്ക് രംഗം തനിക്ക് വലിയ കാര്യമല്ലെന്നും ന​ഗ്നയായി വരെ അഭിനയിച്ചിട്ടുണ്ടെന്നും അമല പോൾ പറഞ്ഞു. 

ബ്ലെസിയാണ് ആടുജീവിതത്തിന്റെ സംവിധായകൻ. ഇതിന് മുമ്പ് ആടൈ എന്ന സിനിമയിലാണ് ഏറെ ഭാ​​ഗങ്ങളിൽ അമല ന​ഗ്നയായി അഭിനയിച്ചത്. അടുത്തിടെ നടി തന്റെ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/110582/now-amala-pauls-response-to-a-question-about-the-intimate-scene-with-prithwaraj-is-going-viral)