---
title: "ജപ്പാനില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് മോഹൻലാല്‍, ഫോട്ടോ  ഏറ്റെടുത്ത് ആരാധകര്‍"
english_title: "Mohanlal has now shared a photo of himself and his wife Suchitra from Japan."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110541/mohanlal-has-now-shared-a-photo-of-himself-and-his-wife-suchitra-from-japan"
published_at: "2023-04-23T14:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444fa80de09c_mohanlal.jpg"
keywords: []
---

# ജപ്പാനില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് മോഹൻലാല്‍, ഫോട്ടോ  ഏറ്റെടുത്ത് ആരാധകര്‍

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയ താരം മോഹൻലാല്‍ അവധിയാഘോഷത്തിലാണ്. ജപ്പാനിലേക്ക് പോകുന്ന കാര്യം മോഹൻലാല്‍ തന്നെയാണ് അറിയിച്ചത്. കുടുംബത്തോടൊപ്പമാണ് മോഹൻലാല്‍ തന്റെ അവധി ആഘോഷത്തിന് പോയിരിക്കുന്നത്.

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയ താരം മോഹൻലാല്‍ അവധിയാഘോഷത്തിലാണ്. ജപ്പാനിലേക്ക് പോകുന്ന കാര്യം മോഹൻലാല്‍ തന്നെയാണ് അറിയിച്ചത്. കുടുംബത്തോടൊപ്പമാണ് മോഹൻലാല്‍ തന്റെ അവധി ആഘോഷത്തിന് പോയിരിക്കുന്നത്.

ജപ്പാനില്‍ നിന്നുള്ള തന്റെയും ഭാര്യ സുചിത്രയുടെയും ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ മോഹൻലാല്‍. 'ദൃശ്യം 2'നു ശേഷം ജിത്തുവിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന 'റാമി'ന്റെ ഫൈനല്‍ ഷെഡ്യൂള്‍ മോഹൻലാലിന് ഇനി പൂര്‍ത്തീകരിക്കാനുണ്ട്.

[**https://www.instagram.com/mohanlal/?utm_source=ig_embed&ig_rid=15b92751-1e3f-4718-b62e-d0dfb907afc0**](https://www.instagram.com/mohanlal/?utm_source=ig_embed&ig_rid=15b92751-1e3f-4718-b62e-d0dfb907afc0)

പാരീസ്, ലണ്ടൻ എന്നിവടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി 'റാമിന്റേ'തായി ബാക്കിയുള്ളത്. ഓണം റിലിസ് ആയിരിക്കും ചിത്രം. തൃഷ നായികയായി അഭിനയിക്കുന്ന മോഹൻലാല്‍ ചിത്രത്തില്‍ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്‍ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു.

'മലൈക്കോട്ടൈ വാലിബനെ'ന്നചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് മോഹൻലാല്‍ ജപ്പാനിലേക്ക് പോയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/110541/mohanlal-has-now-shared-a-photo-of-himself-and-his-wife-suchitra-from-japan)