---
title: "ദിവസങ്ങൾക്കു മുൻപ് ഭാര്യ മരിച്ചു, ഇപ്പോൾ നടി സ്മിനു സിജോയുടെ സഹോദരനും പോയി, ആദരാഞ്ജലികളുമായി പ്രേക്ഷകർ"
english_title: "Now a very painful news is coming out from their family."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110434/now-a-very-painful-news-is-coming-out-from-their-family"
published_at: "2023-04-22T20:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443f80ba615c_sminu.jpg"
keywords: []
---

# ദിവസങ്ങൾക്കു മുൻപ് ഭാര്യ മരിച്ചു, ഇപ്പോൾ നടി സ്മിനു സിജോയുടെ സഹോദരനും പോയി, ആദരാഞ്ജലികളുമായി പ്രേക്ഷകർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്മിനു സിജോ. കെട്ടിയവളാണ് എന്റെ മാലാഖ എന്ന ഒരൊറ്റ സിനിമയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇവരുടെ കുടുംബത്തിൽ നിന്നും പുറത്തു വരുന്നത്. ഇവരുടെ സഹോദരൻ നമ്മളെ വിട്ടു പോയിരിക്കുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്മിനു സിജോ. കെട്ടിയവളാണ് എന്റെ മാലാഖ എന്ന ഒരൊറ്റ സിനിമയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇവരുടെ കുടുംബത്തിൽ നിന്നും പുറത്തു വരുന്നത്. ഇവരുടെ സഹോദരൻ നമ്മളെ വിട്ടു പോയിരിക്കുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ധാരാളം ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഷാൻ കെ ദേവസ്യ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. ഇദ്ദേഹത്തിൻറെ ഭാര്യ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു മരണപ്പെട്ടത്. വാഹനാപകടത്തിൽ ആയിരുന്നു ഭാര്യ മരണപ്പെട്ടത്.

രണ്ടു മക്കൾ ആണ് ഇവര്‍ക്കും ഉള്ളത്. ജീവിതത്തിൽ ഞങ്ങളെ തനിച്ചാക്കി അമ്മയുടെയും പപ്പയുടെയും അടുത്തേക്ക് അവൻ പോയി – ഇതായിരുന്നു താരം നടത്തിയ പ്രതികരണം.

അതേസമയം യഥാർത്ഥ ജീവിതത്തിൽ ഞാൻ അവനോട് പെരുമാറുന്നത് പോലെ ആയിരുന്നു കെട്ട്യോളാണ് എൻറെ മാലാഖ എന്ന സിനിമയിൽ ആസിഫ് അലിയോട് പെരുമാറിയത് എന്നാണ് താരം പറയുന്നത്.

അതുകൊണ്ടാണ് ആ കഥാപാത്രം ഇത്രയും റിയൽ ആയി തോന്നിയത് എന്നാണ് താരം കൂട്ടിച്ചേർക്കുന്നത്. ചങ്ങനാശ്ശേരി പള്ളിക്കച്ചിറ സ്വദേശി ആണ് അന്തരിച്ച സഹോദരൻ. നിരവധി ആളുകൾ ആണ് നടിക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. എന്തും സഹിക്കുവാനുള്ള കരുത്ത് അവർക്ക് ദൈവം നൽകട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/110434/now-a-very-painful-news-is-coming-out-from-their-family)