---
title: "അദ്ദേഹം ഒരു കലാകാരനാണ്, അദ്ദേഹത്തിൻറെ വിശേഷങ്ങൾ അറിയുവാൻ ആളുകൾക്ക് താല്പര്യമുണ്ട്; പാർവതി പറയുന്നു "
english_title: "Parvathy talks about the negative comments coming on social media now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110426/parvathy-talks-about-the-negative-comments-coming-on-social-media-now"
published_at: "2023-04-22T19:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443ed8fd129f_jagathi.jpg"
keywords: []
---

# അദ്ദേഹം ഒരു കലാകാരനാണ്, അദ്ദേഹത്തിൻറെ വിശേഷങ്ങൾ അറിയുവാൻ ആളുകൾക്ക് താല്പര്യമുണ്ട്; പാർവതി പറയുന്നു 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ജഗതി ശ്രീകുമാർ. ഒരു ആക്സിഡൻറ് സംഭവിച്ചതിനെ തുടർന്നാണ് ഇദ്ദേഹം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ജഗതി ശ്രീകുമാർ. ഒരു ആക്സിഡൻറ് സംഭവിച്ചതിനെ തുടർന്നാണ് ഇദ്ദേഹം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നത്.

ഇദ്ദേഹത്തിന്റെ മകളാണ് പാർവതി ശ്രീകുമാർ. നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ഇവർ മലയാളികളുടെ മനസ്സ് കീഴടക്കിയ വ്യക്തിയാണ്. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചാണ് പാർവതി പറയുന്നത്.

> “ഞാൻ പപ്പയുടെ ഒപ്പം ഉള്ള ഫോട്ടോ ഇട്ടാൽ അത് ലൈക്കിന് വേണ്ടിയാണ് എന്നാണ് ഒരുപാട് ആളുകൾ പറയുന്നത്. അങ്ങനെ പറയേണ്ട ആവശ്യമില്ല. അദ്ദേഹം ഒരു കലാകാരനാണ്. അദ്ദേഹത്തിൻറെ വിശേഷങ്ങൾ അറിയുവാൻ ആളുകൾക്ക് താല്പര്യമുണ്ട്. അദ്ദേഹത്തെ ഇത്രയും വലുതാക്കിയത് ജനങ്ങൾ ആണ്.

ഞാനാണ് അദ്ദേഹത്തിൻറെ അക്കൗണ്ടുകൾ ഹാൻഡിൽ ചെയ്യുന്നത്. ഞാനാണ് പപ്പയുടെ വിശേഷങ്ങൾ ആളുകളുമായി പങ്കുവയ്ക്കുന്നത്. അത് അറിയുവാൻ ഒരുപാട് ആളുകൾക്ക് താല്പര്യമുണ്ട്. നെഗറ്റീവ് കമന്റുകൾ ഞാൻ ശ്രദ്ധിക്കാറില്ല എങ്കിലും അമ്മ ശ്രദ്ധിക്കാറുണ്ട്” – താരം പറയുന്നു.

> “ഒരിക്കൽ ഓണത്തിന് അമ്മ പപ്പയ്ക്ക് ചോറ് വാരി കൊടുക്കുകയായിരുന്നു. ഇതിൻറെ വീഡിയോ അമ്മ പങ്കുവെച്ചിരുന്നു. ആ തള്ളക്ക് ഇഷ്ടമില്ലാതെ വായിൽ കുത്തി കേറ്റുന്നു – ഇതായിരുന്നു ഒരു വ്യക്തിയുടെ കമൻറ്.

അങ്ങനെ പറയേണ്ട ആവശ്യമില്ല. അമ്മ ആദ്യമായിട്ടല്ല പപ്പയ്ക്ക് ചോറ് വാരി കൊടുക്കുന്നത്. അപകടം സംഭവിക്കുന്നതിന് മുൻപും നൽകിയിട്ടുണ്ട്. പപ്പ തിരിച്ചും വാരി നൽകാറുണ്ട്” – പാർവതി കൂട്ടിച്ചേർക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/110426/parvathy-talks-about-the-negative-comments-coming-on-social-media-now)