---
title: "'‌എനിക്കും മക്കൾക്കും വേണ്ടി എല്ലാ ത്യാ​ഗങ്ങളും ചെയ്ത് പിന്തുണയ്ക്കുന്നത് അവളാണ്'; ഭാര്യയെ കുറിച്ച് സൂര്യ"
english_title: "Surya's words about Jyothika when she came to participate in the Vikadan Awards went viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110422/suryas-words-about-jyothika-when-she-came-to-participate-in-the-vikadan-awards-went-viral"
published_at: "2023-04-22T19:33:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443e9436b3e2_suryaandjyothika.jpg"
keywords: []
---

# '‌എനിക്കും മക്കൾക്കും വേണ്ടി എല്ലാ ത്യാ​ഗങ്ങളും ചെയ്ത് പിന്തുണയ്ക്കുന്നത് അവളാണ്'; ഭാര്യയെ കുറിച്ച് സൂര്യ

> **Lead Summary:** സൗത്ത് ഇന്ത്യയിൽ നിരവധി താര വിവാഹങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആരാധകർക്ക് ഒരൽപ്പം ഇഷ്ടക്കൂടുതലുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. 

## Article Content

സൗത്ത് ഇന്ത്യയിൽ നിരവധി താര വിവാഹങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആരാധകർക്ക് ഒരൽപ്പം ഇഷ്ടക്കൂടുതലുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. 

ഇപ്പോഴിതാ വികടൻ അവാർഡിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ജ്യോതികയെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തനിക്കും മക്കൾക്കും വേണ്ടി എല്ലാ ത്യാ​ഗങ്ങളും ചെയ്ത് തന്നെ പിന്തുണയ്ക്കുന്നത് ജ്യോതികയാണെന്നും അതിനാൽ തന്റെ പ്രിയപ്പെട്ട ജ്യോതികയ്ക്ക് തനിക്ക് കിട്ടിയ അം​ഗീകാരങ്ങൾ ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ് സൂര്യ പറഞ്ഞത്.

നടൻ കമൽഹാസനാണ് ജയ് ഭീം, സൂരരൈപോട്ര് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനുള്ള മികച്ച നടനുള്ള ആനന്ദ വികടൻ പുരസ്കാരം സൂര്യയ്ക്ക് കൈമാറിയത്. അത് സ്വീകരിച്ച ശേഷം നടത്തിയ പ്രസം​ഗത്തിലാണ് ഭാര്യ ജ്യോതികയെ കുറിച്ച് സൂര്യ സംസാരിച്ചത്. ഞാൻ ഈ പുരസ്കാരം ഒരാൾക്ക് ഡെഡിക്കേറ്റ് ചെയ്യാൻ ആ​ഗ്രഹിക്കുന്നു...

എല്ലാ ത്യാ​ഗങ്ങളും എനിക്കും മക്കൾക്കും വേണ്ടി ചെയ്യുന്ന എന്നെ അഭിനയിക്കാൻ വിടുന്ന ജ്യോതികയ്ക്ക് സമർപ്പിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നാണ് സൂര്യ പറഞ്ഞത്. തന്റെ എല്ലാ കാര്യങ്ങളിലും തന്റെ ഭാര്യ ജ്യോതികയും ഒരു ഭാ​ഗമാണെന്നും സൂര്യ പറഞ്ഞു. 

ജോയുടെ പേര് സൂര്യ പറഞ്ഞതും ആരാധകർ അടക്കം ഒന്നടങ്കം ആർപ്പ് വിളിക്കാൻ തുടങ്ങി. സൂര്യയുടെ കണ്ണിൽ നോക്കി കഴിഞ്ഞാൽ തനിക്ക് ദേഷ്യപ്പെടാൻ സാധിക്കില്ലെന്നാണ് ജ്യോതിക തന്റെ ഭർത്താവിനെ കുറിച്ച് സംസാരിച്ച് ഒരിക്കൽ പറഞ്ഞത്. വിവാഹശേഷം അഭിനയം അവസാനിപ്പിച്ചിരുന്നു ജ്യോതിക. 

### Related Links & Sources
- [Original Story Source](https://moviemax.in/news/110422/suryas-words-about-jyothika-when-she-came-to-participate-in-the-vikadan-awards-went-viral)