മമ്മൂട്ടിയുടെ അമ്മയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് കമല്‍ഹാസന്‍. ജീവിച്ചിരിക്കുന്ന സമയത്ത് മകന്റെ ഉയരങ്ങള്‍ കാണാന്‍ ഉമ്മയ്ക്കായെന്നും സംതൃപ്തിയോടെയായിരിക്കും അവര്‍ ഈ ലോകത്തോട് വിടവാങ്ങിയത് എന്നും കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘പ്രിയപ്പെട്ട മമ്മൂക്ക, താങ്ങളുടെ മാതാവിന്റെ വിയോഗത്തെപറ്റി അറിഞ്ഞു. നിങ്ങള്‍ ഭാഗ്യവാനാണ്. ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരങ്ങള്‍ കാണാന്‍ ഉമ്മയ്ക്ക് സാധിച്ചു.
വലിയ സംതൃപ്തിയോടെയാകും അവര്‍ ഈ ലോകത്തോട് വിടവാങ്ങിയത്. നിങ്ങളുടെ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ. ആ വേദനയില്‍ ഞാനും പങ്കുചേരുന്നു’, കമല്‍ ഹാസന്‍ എഴുതി.
ചെമ്പ് പാണപറമ്പില്‍ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ് ഫാത്തിമ. നടന്‍ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അഷ്‌കര്‍ സൗദാന്‍, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ കൊച്ചുമക്കളാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന.
Content Highlight: They departed this world with great satisfaction; Kamal Haasan
































