---
title: "സത്യം പറഞ്ഞാല്‍ ഞാന്‍ സ്തംഭിച്ച് പോയി; ലേഡി സൂപ്പര്‍സ്റ്റാറായ ശേഷം ഫോണ്‍ വിളിച്ചതിനെക്കുറിച്ച് സോന നായര്‍"
english_title: "Now the actress has shared an unforgettable experience in her career."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110340/now-the-actress-has-shared-an-unforgettable-experience-in-her-career"
published_at: "2023-04-22T11:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644380f28bfc9_sonanairandnayanthara.jpg"
keywords: []
---

# സത്യം പറഞ്ഞാല്‍ ഞാന്‍ സ്തംഭിച്ച് പോയി; ലേഡി സൂപ്പര്‍സ്റ്റാറായ ശേഷം ഫോണ്‍ വിളിച്ചതിനെക്കുറിച്ച് സോന നായര്‍

> **Lead Summary:** മലയാള സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സോന നായര്‍. നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ നടി കൂടിയാണ് . ഇപ്പോഴിതാ തനിക്ക് കരിയറില്‍ മറക്കാന്‍ പറ്റാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. മൈല്‍സ്‌റ്രോണ്‍ മേക്കേഴ്‌സുമായുള്ള അഭിമുഖത്തില്‍ നയന്‍താരയെക്കുറിച്ചാണ് സോന സംസാരിച്ചത്.

## Article Content

മലയാള സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സോന നായര്‍. നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ നടി കൂടിയാണ് . ഇപ്പോഴിതാ തനിക്ക് കരിയറില്‍ മറക്കാന്‍ പറ്റാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. മൈല്‍സ്‌റ്രോണ്‍ മേക്കേഴ്‌സുമായുള്ള അഭിമുഖത്തില്‍ നയന്‍താരയെക്കുറിച്ചാണ് സോന സംസാരിച്ചത്.

നയന്‍താര ആദ്യമായി അഭിനയിച്ച മനസ്സിനക്കരെ എന്ന സിനിമയില്‍ സോനയും ഒരു കഥാപാത്രം ചെയ്തിരുന്നു. ലേഡി സൂപ്പര്‍സ്റ്റാറായ ശേഷം നയന്‍താരയെ വിളിച്ചതിനെപ്പറ്റിയാണ് സോന നായര്‍ സംസാരിച്ചത്.

മനസ്സിനക്കരെയില്‍ ഷീലാമ്മയുടെ മകളായി ചെയതതില്‍ വളരെ സന്തോഷമുണ്ട്. നയന്‍താരയുടെ ആദ്യ സിനിമയാണ്. ഇടയ്ക്ക് നയന്‍താരയുമായി ഫോണില്‍ സംസാരിക്കുകയുണ്ടായി. തിരുവനന്തപുരത്ത് ഷൂട്ടിന് വന്ന സമയത്താണ്.

എന്റെ ഭര്‍ത്താവ് അതില്‍ ക്യാമറ വര്‍ക്ക് ചെയ്ത സമയത്ത് അദ്ദേഹമാണ് വിളിച്ച് തരുന്നത്. അത് നയന്‍താര പീക്കില്‍ നില്‍ക്കുന്ന സമയമാണ്. ഇപ്പോഴും അതെ. ഞാന്‍ സോന നായരാണെന്ന് പറഞ്ഞപ്പോള്‍ ചേച്ചീയെന്ന് വിളിച്ചു. എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ എന്റെ പൊന്ന് ചേച്ചീ എന്താണിങ്ങനെ ചോദിക്കുന്നതെന്ന്. ഞാന്‍ സത്യം പറഞ്ഞാല്‍ സംത്ഭിച്ച് പോയി.

ഞാന്‍ വിചാരിച്ചത് പറയൂ ചേച്ചീ, എന്താണ്, ഒപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടല്ലേ നമ്മള്‍ എന്ന തരത്തിലാണ് അവര്‍ സംസാരിക്കാന്‍ പോകുന്നതെന്നാണ്. നയന്‍താര കേട്ടാലും കേട്ടില്ലെങ്കിലും പറയുകയാണ്.

ഇങ്ങനെ ആയിരിക്കണം ആക്ടേര്‍സ്. വേണമെങ്കില്‍ നമുക്ക് അഭിനയിക്കാം, പക്ഷെ എങ്ങനെയാണ് ഈ ഓര്‍മ്മകള്‍ നില്‍ക്കുന്നത്. അവര്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/110340/now-the-actress-has-shared-an-unforgettable-experience-in-her-career)