---
title: "മൂന്ന് വര്‍ഷം വീല്‍ചെയറില്‍, നാല് വര്‍ഷത്തിനിടെ 23 സര്‍ജറി;  അപകടത്തെക്കുറിച്ച്  വിക്രം"
english_title: "Vikram has now opened up about his accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110313/vikram-has-now-opened-up-about-his-accident"
published_at: "2023-04-22T10:19:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443678682f3f_vikram.jpg"
keywords: []
---

# മൂന്ന് വര്‍ഷം വീല്‍ചെയറില്‍, നാല് വര്‍ഷത്തിനിടെ 23 സര്‍ജറി;  അപകടത്തെക്കുറിച്ച്  വിക്രം

> **Lead Summary:** നിരവധി ആരാധകരുള്ള നടനാണ് വിക്രം . നടന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . ചെറുപ്പത്തില്‍ വലതു കാല്‍ തളര്‍ന്നു പോയ വിക്രം കഠിന പരിശ്രമം കൊണ്ടാണ് ആരോഗ്യം വീണ്ടെടുത്തത്.

## Article Content

നിരവധി ആരാധകരുള്ള നടനാണ് വിക്രം . നടന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . ചെറുപ്പത്തില്‍ വലതു കാല്‍ തളര്‍ന്നു പോയ വിക്രം കഠിന പരിശ്രമം കൊണ്ടാണ് ആരോഗ്യം വീണ്ടെടുത്തത്.

ഇപ്പോഴിതാ തനിക്കുണ്ടായ അപകടത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വിക്രം . 12-ാം വയസില്‍ സംഭവിച്ച അപകടത്തിലാണ് വിക്രമിന്റെ വലതു കാല്‍ തളര്‍ന്ന് പോയത്. 12-ാം വയസില്‍ സുഹൃത്തിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. വലതു കാല്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാല്‍ മുറിച്ചു മാറ്റണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

എന്നാല്‍ അമ്മ വേണ്ടെന്ന് പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് വരുമെന്ന് അമ്മയ്ക്ക് വിശ്വസമുണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. നാല് വര്‍ഷത്തിനിടയില്‍ വലതു കാലിന് 23 സര്‍ജറി നടത്തി. മൂന്ന് വര്‍ഷം വീല്‍ ചെയറിലുള്ള ജീവിതവും.

പിന്നീട് ഒരു വര്‍ഷം ഊന്നു വടിയുടെ സഹായത്തോടെ നടന്നു പരിശീലിച്ചു. കഠിനമായ വേദനയോടെയാണ് ഒരോ ചുവടുകളും വച്ചത്. അപകടത്തില്‍ തളര്‍ന്നു പോയ കാല്‍ തിരിച്ചു പിടിക്കാന്‍ വെറും 2 ശതമാനം സാധ്യത മാത്രമായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.

അവിടെ നിന്നാണ് ഇന്ന് വരെ എത്തിയത് എന്നാണ് ഒരു അഭിമുഖത്തിനിടെ വിക്രം പറഞ്ഞത്. അതേസമയം, ‘പൊന്നിയിന്‍ സെല്‍വന്‍ 2’വിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് വിക്രം ഇപ്പോള്‍. ഏപ്രില്‍ 28ന് ആണ് മണിരത്‌നം ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ എത്തുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/110313/vikram-has-now-opened-up-about-his-accident)