---
title: "അച്ഛനേയും അമ്മയേയും സൈക്കിളിലിരുത്തി തള്ളി ബാലൻ, സോഷ്യൽ മീഡിയ കീഴടക്കിയ ആ വീഡിയോ ഇതാണ്"
english_title: "This is the video of the boy pushing his mother and father on the bicycle, which has taken the social media by storm"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110305/this-is-the-video-of-the-boy-pushing-his-mother-and-father-on-the-bicycle-which-has-taken-the-social-media-by-storm"
published_at: "2023-04-22T09:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64435fcd2e69d_viral.jpg"
keywords: []
---

# അച്ഛനേയും അമ്മയേയും സൈക്കിളിലിരുത്തി തള്ളി ബാലൻ, സോഷ്യൽ മീഡിയ കീഴടക്കിയ ആ വീഡിയോ ഇതാണ്

> **Lead Summary:** ജീവിതത്തിൽ സന്തുഷ്ടരായിരിക്കാനുള്ള ഏറ്റവും എളുപ്പവഴി ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക എന്നതാണ്. അത്തരത്തിൽ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ഒരു കൊച്ചു കുടുംബത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

## Article Content

ജീവിതത്തിൽ സന്തുഷ്ടരായിരിക്കാനുള്ള ഏറ്റവും എളുപ്പവഴി ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക എന്നതാണ്. അത്തരത്തിൽ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ഒരു കൊച്ചു കുടുംബത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

നെറ്റിസൺസിന്റെ ഹൃദയം കീഴടക്കിയ ആ വീഡിയോ പങ്കുവെച്ചത് ഐഎഎസ് ഉദ്യോഗസ്ഥനായ അവിനാഷ് ശർമ്മയാണ്. ഒരു കൊച്ചു കുട്ടി തന്റെ അച്ഛനെയും അമ്മയേയും സൈക്കിളിൽ ഇരുത്തി സൈക്കിൾ തള്ളുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്.

ഒരു ഫ്ലൈ ഓവറിലൂടെ യാത്ര ചെയ്യുന്ന ഈ കൊച്ചു കുടുംബത്തിന്റെ വിഡിയോ പകർത്തിയത് അതേ ഫ്ലൈഓവറിൽ യാത്ര ചെയ്തിരുന്ന ഒരു ബൈക്ക് യാത്രക്കാരനാണ്. അരിജിത് സിങ്ങിന്റെ മസ്കുരാനെ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ഒരു കൊച്ചുകുട്ടി ഒരു ഫ്‌ളൈ ഓവറിൽ സൈക്കിൾ തള്ളുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. യഥാർത്ഥത്തിൽ ഒരു ഫ്ലൈഓവറിലൂടെ അമ്മയെ പുറകിലിരുത്തി സൈക്കിൾ ചവിട്ടുന്ന അച്ഛനെ സൈക്കിൾ പുറകിൽ നിന്ന് തള്ളി സഹായിക്കുന്നതാണ് അവൻ.

[**https://twitter.com/i/status/1648898935505981442**](https://twitter.com/i/status/1648898935505981442)

ലോകം കീഴടക്കിയ സന്തോഷത്തിൽ ചിരിച്ചുകൊണ്ടാണ് അവൻ അത് ചെയ്യുന്നത്. മകന്റെ സന്തോഷത്തിൽ പങ്കു ചേർന്ന് സൈക്കിളിലിരിക്കുന്ന മാതാപിതാക്കളും ചിരിക്കുന്നത് കാണാം. ഏതായാലും ഈ കൊച്ചുകുടുബത്തിന്റെ ഹൃദയസ്പർശിയായ നിമിഷങ്ങൾ നിരവധി പേരുടെ ഹൃദയമാണ് കീഴടക്കിയത്. നിങ്ങളുടെ ജീവിതത്തിലുടനീളം ഇതുപോലെ നിങ്ങളുടെ മാതാപിതാക്കളുടെ പിന്തുണയായിരിക്കുക എന്ന കുറിപ്പോടെയാണ് അവിനാഷ് ശർമ്മ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/110305/this-is-the-video-of-the-boy-pushing-his-mother-and-father-on-the-bicycle-which-has-taken-the-social-media-by-storm)