---
title: "ഊള, അവന്റെ അമ്മൂമ്മേടെ...! അയാള്‍ ആരാണെന്നാണ് അയാളുടെ വിചാരം; മാരാര്‍ക്കെതിരെ റിനോഷ്"
english_title: "Oola, with his grandmother...! Who does he think he is; Rinosh against Marar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110279/oola-with-his-grandmother-who-does-he-think-he-is-rinosh-against-marar"
published_at: "2023-04-21T22:23:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442bf9cefff0_marar.jpg"
keywords: []
---

# ഊള, അവന്റെ അമ്മൂമ്മേടെ...! അയാള്‍ ആരാണെന്നാണ് അയാളുടെ വിചാരം; മാരാര്‍ക്കെതിരെ റിനോഷ്

> **Lead Summary:** ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ജനശ്രദ്ധ നേടിയ രണ്ട് പേരാണ് അഖില്‍ മാരാരും റിനോഷ് ജോര്‍ജും. കഴിഞ്ഞ ദിവസം ഭക്ഷണത്തിന് മുന്നില്‍ നിന്നും റിനോഷിനോട് അഖില്‍ എഴുന്നേറ്റ് പോകാന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് അഖിലിനോടുള്ള തന്റെ എതിര്‍പ്പും വിയോജിപ്പും മനീഷയോട് പങ്കുവെക്കുകയും ചെയ്തിരുന്നു റിനോഷ്. 

## Article Content

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ജനശ്രദ്ധ നേടിയ രണ്ട് പേരാണ് അഖില്‍ മാരാരും റിനോഷ് ജോര്‍ജും. കഴിഞ്ഞ ദിവസം ഭക്ഷണത്തിന് മുന്നില്‍ നിന്നും റിനോഷിനോട് അഖില്‍ എഴുന്നേറ്റ് പോകാന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് അഖിലിനോടുള്ള തന്റെ എതിര്‍പ്പും വിയോജിപ്പും മനീഷയോട് പങ്കുവെക്കുകയും ചെയ്തിരുന്നു റിനോഷ്. 

നീ അയാളോട് പേഴ്‌സണലായി സംസാരിക്കണം എന്ന് റിനോഷിനോടായി മനീഷ പറയുന്നുണ്ട്. ഈ സമയത്താണ് റിനോഷ് അഖിലിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് സംസാരിക്കുന്നത്. ഷോയില്‍ പൊതുവെ ശാന്തനായ റിനോഷ് ഇത്രത്തോളം ദേഷ്യത്തോടെ ഒരാളെക്കുറിച്ച് സംസാരിക്കുന്നത് ഇതാദ്യമായിട്ടാണ്. 

ഞാന്‍ ആ ഊളയോട് മിണ്ടിയിട്ടുള്ളതാണ്. ഞാന്‍ പ്രശ്‌നം ഞാന്‍ തീര്‍ത്തതാണ്. അയാള്‍ ക്വാളിറ്റിയുള്ള മനുഷ്യനായിരുന്നുവെങ്കില്‍ ഇന്നലെ അങ്ങനെ പറയുമായിരുന്നോ? ഇന്നലെ അത് പറഞ്ഞപ്പോള്‍ ഞാനാണ് പറഞ്ഞത് ഞങ്ങളത് സംസാരിച്ച് ഡീലാക്കി പ്രശ്‌നം തീര്‍ന്നുവെന്ന്. പുള്ളി കാര്യം കഴിഞ്ഞു കഴിയുമ്പോള്‍ സോറി എന്നല്ല പറയുന്നത്. ഞാന്‍ ഇങ്ങനെയാണ് അപ്പോള്‍ നിങ്ങള്‍ അതിന് റെഡിയായിരിക്കണം എന്നാണെന്ന് റിനോഷ് പറയുന്നു.

അത് ശരിയല്ല. നിങ്ങള്‍ അങ്ങനെയാകുന്നത് കൊണ്ടാണ് എനിക്കും ഇങ്ങനെയാകേണ്ടി വന്നത്. ഇയാള്‍ ഒരുമാതിരി കിടന്ന് അലറുകയാണ്. ഇന്നലെ എന്റെ കുരുപൊട്ടി അവസാനം വരെ എത്തിയതാണ്. പക്ഷെ അത് ഡൈവേര്‍ട്ടായി പോയി. അത് കഴിഞ്ഞിട്ടും അയാളോട് തമാശ പറയുകയും എഞ്ചോയ് ചെയ്യുകയും ചെയ്യുന്നുണ്ട്. പക്ഷെ എന്റെ ഒരിത് കഴിഞ്ഞുവെന്നും റിനോഷ് പറയുന്നത്.

ഞാന്‍ അയാളോട് പറയാത്തതല്ല. ഞാന്‍ അയാളോട് പലവട്ടം പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അയാളുടെ സ്വഭാവം ഇങ്ങനെയാണ്. വരട്ടെ വേറെ ടാസ്‌കും പരിപാടികളും വരുന്നുണ്ടല്ലോ എന്നും റിനോഷ് പറഞ്ഞു. അതേസമയം അവിടെ ഇരുന്ന് ഭക്ഷണം കഴിച്ച എല്ലാവര്‍ക്കും ഇത് ഫീല്‍ ചെയ്തിട്ടുണ്ട്. ഞാനോ ദേവുവോ ശ്രുതിയോ മാത്രമല്ല, എല്ലാവര്‍ക്കും ഫീല്‍ ചെയ്തിട്ടുണ്ട്. അതിനാലാണ് എല്ലാവരും ഒരുമിച്ച് നിന്നതെന്നാണ് മനീഷയുടെ മറുപടി. 

സാധാരണ ഞാന്‍ അവിടെയിരുന്നല്ല കഴിക്കാറുള്ളത്. അന്ന് അവിടെ ഇലയിട്ടിരുന്നു. അത് സ്്ത്രീകള്‍ക്ക് മാത്രമുള്ളതാണെന്നത് ഞാന്‍ കേട്ടില്ല. അതാണ് കയറിയിരുന്നത്. അപ്പോള്‍ പുള്ളി അങ്ങനെ പറഞ്ഞപ്പോള്‍ വിഷമം തോന്നി. പക്ഷെ കേള്‍ക്കാതെ കയറിയിരുന്നത് എന്റെ തെറ്റ് ആയതുകൊണ്ടാണ് ഞാന്‍ എഴുന്നേറ്റത്. അല്ലെങ്കില്‍ എനിക്കത് യൂസ് ചെയ്ത് സംസാരിക്കാമായിരുന്നുവെന്നും റിനോഷ് പറയുന്നു. 

അത് കഴിഞ്ഞ് ഞാന്‍ ഇതെടുത്ത് വരുമ്പോള്‍ അയാളുടെ അമ്മൂമ്മയുടെ... അയാള്‍ ആരാണെന്നാണ് അയാളുടെ വിചാരം! എന്ന് കുപിതനാകുന്നുണ്ട് പിന്നാലെ റിനോഷ്. അയാള്‍ പാര്‍ട്ടിയിലുണ്ടായിരുന്നതും ടിവി ചര്‍ച്ചയുമൊക്കെ അയാളുടെ കാര്യമാണ്. അതൊന്നും എന്റെ വിഷയമല്ല. നേരത്തെ അയാളുടെ തമാശയൊക്കെ ആസ്വദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അയാളെ കാണുമ്പോള്‍ തന്നെ തനിക്ക് പറ്റുന്നില്ലെന്നും റിനോഷ് പറയുന്നുണ്ട്. 

ഇത് മത്സരമാണ്. കളി ഇങ്ങനെയാണ്. ഞാനും ആ മൈന്റില്‍ കാര്യങ്ങളെ എടുത്ത് തുടങ്ങിയെന്നും റിനോഷ് പറയുന്നു. എന്നെങ്കിലും ഒരു ദിവസം അങ്ങോട്ടും ഇങ്ങോട്ടും പറയേണ്ടി വരും. അപ്പോള്‍ നിങ്ങള്‍ക്ക് ഞാനുമായി ഇമോഷണല്‍ കണക്ഷനുണ്ടെങ്കില്‍ നാളെ ഇതിലും കൂടുതല്‍ വേദനയെടുക്കാന്‍ പോവുകയാണ്. അതിലും ഭേദം എല്ലാവരില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ്. അതിനര്‍ത്ഥം ആരുമായി സംസാരിക്കില്ല എന്നല്ല. ഇമോഷണലായി കണക്ട് ആകേണ്ട ആവശ്യം ഇവിടെ ഇല്ലെന്നും റിനോഷ് പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/110279/oola-with-his-grandmother-who-does-he-think-he-is-rinosh-against-marar)