---
title: "സാമന്തയുടെ ഇടുപ്പിലെ നാഗ ചൈതന്യയുടെ പേര് മാഞ്ഞില്ല; ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ചിത്രത്തില്‍ കണ്ടത്.! "
english_title: "The name of Naga Chaitanya on Samantha's hip did not fade; Seen in a picture shared on Instagram.!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110257/the-name-of-naga-chaitanya-on-samanthas-hip-did-not-fade-seen-in-a-picture-shared-on-instagram"
published_at: "2023-04-21T20:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442a5fc7dabd_samantha.jpg"
keywords: []
---

# സാമന്തയുടെ ഇടുപ്പിലെ നാഗ ചൈതന്യയുടെ പേര് മാഞ്ഞില്ല; ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ചിത്രത്തില്‍ കണ്ടത്.! 

> **Lead Summary:** **ലണ്ടന്‍:** ലണ്ടനില്‍ നടന്ന പ്രൈം സീരിസ് സിറ്റാഡൽ പ്രീമിയര്‍ ഏറെ താരങ്ങളെക്കൊണ്ട് സമ്പന്നമായിരുന്നു. എന്നാല്‍ അതില്‍ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സാമന്ത. പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിറ്റാഡലിന്‍റെ ഇന്ത്യന്‍ പതിപ്പിലെ നായികയാണ് സാമന്ത. നടിയുടെ ചടങ്ങിലെ മേയ്ക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ചില ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത് മറ്റൊരു ചിത്രമാണ്.

## Article Content

**ലണ്ടന്‍:** ലണ്ടനില്‍ നടന്ന പ്രൈം സീരിസ് സിറ്റാഡൽ പ്രീമിയര്‍ ഏറെ താരങ്ങളെക്കൊണ്ട് സമ്പന്നമായിരുന്നു. എന്നാല്‍ അതില്‍ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സാമന്ത. പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിറ്റാഡലിന്‍റെ ഇന്ത്യന്‍ പതിപ്പിലെ നായികയാണ് സാമന്ത. നടിയുടെ ചടങ്ങിലെ മേയ്ക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ചില ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത് മറ്റൊരു ചിത്രമാണ്.

സാമന്തയുടെ വലതുഭാഗത്ത് ഇടുപ്പില്‍ മുൻ ഭർത്താവ് നാഗ ചൈതന്യയുടെ വിളിപ്പേരായ 'ചായ്' എന്ന് ടാറ്റൂ ചെയ്തതാണ് ചിലര്‍ കണ്ടെത്തിയത്. പ്രീമിയറുമായി ബന്ധപ്പെട്ട് സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ചില ചിത്രങ്ങളില്‍ നിന്നാണ് സാമന്തയുടെ ശരീരത്തിൽ വിവാഹമോചനം നേടിയിട്ടും ഇപ്പോഴും നാഗ ചൈതന്യയുടെ വിളിപ്പേര് ടാറ്റൂ ചെയ്തത് മായിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.

ഇത് ചില ബോളിവുഡ് പ്രസിദ്ധീകരണങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. അതേ പോലെ തന്നെ മറ്റൊരു പ്രധാന ടാറ്റൂവും സാമന്തയുടെ ശരീരത്തില്‍ കാണാം. തന്റെ ആദ്യ ചിത്രമായ യേ മായ ചെസാവേയുടെ ഓര്‍മ്മയ്ക്കായി സാമന്ത വൈഎംസി' എന്ന് കഴുത്തിന് പിന്നില്‍ എഴുതിയിട്ടുണ്ട്. 2010 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. നാഗ ചൈതന്യയായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

അവരുടെ ബന്ധത്തിന്റെ തുടക്കവും ഈ ചിത്രത്തിലൂടെ ആയിരുന്നു. ഇത് കൂടാതെ നാഗ ചൈതന്യയും സാമന്തയും തങ്ങളുടെ കൈയ്യില്‍ ഒരു ആരോ അടയാളം ടാറ്റൂ ചെയ്തിട്ടുണ്ട് ഇത് രണ്ടുപേരുടെയും കയ്യിലുണ്ട്. സാമന്തയും നാഗ ചൈതന്യയും 2017-ൽ വിവാഹിതരാവുകയും 2021 ഒക്ടോബറിൽ വേർപിരിയുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/110257/the-name-of-naga-chaitanya-on-samanthas-hip-did-not-fade-seen-in-a-picture-shared-on-instagram)