---
title: "വിവാഹത്തെ കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചും തുറന്നുപറഞ്ഞ് താരം "
english_title: "The actor opened up about marriage and life partner"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110241/the-actor-opened-up-about-marriage-and-life-partner"
published_at: "2023-04-21T18:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442909e539be_honeyrose.jpg"
keywords: []
---

# വിവാഹത്തെ കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചും തുറന്നുപറഞ്ഞ് താരം 

> **Lead Summary:** **വ**ളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമാസ്വാദകരുടെ മനം കവര്‍ന്ന നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ഹണിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

## Article Content

**വ**ളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമാസ്വാദകരുടെ മനം കവര്‍ന്ന നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ഹണിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

ഹണി റോസിന്‍റെ കരിയറില്‍ വഴിത്തിരിവായതും ഈ ചിത്രം തന്നെയാണ്. ഇപ്പോള്‍ ഇതാ വിവാഹത്തെ കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ഹണി റോസ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇതുവരെ തനിയ്ക്ക് അതിനുള്ള ഭാഗ്യം ലഭിച്ചില്ലെന്നുമാണ് ഹണി റോസ് പറയുന്നത്.

എന്നാല്‍, വിവാഹം കഴിക്കണമെന്ന് ആഗ്രഹമില്ല. കുട്ടിക്കാലം മുതല്‍ തന്നെ തനിയ്ക്ക് വിവാഹത്തിനോട് താത്പ്പര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ചെറുപ്പത്തില്‍ ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ടെന്ന് ഹണി റോസ് തുറന്നുപറഞ്ഞു. ആരോടും അങ്ങോട്ട് ഇഷ്ടം തോന്നിയിട്ടില്ല. ഇങ്ങോട്ട് ഇഷ്ടം പറഞ്ഞ ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്.

ആദ്യമൊക്കെ ഐ ലവ് യു എന്ന് കേള്‍ക്കുമ്ബോള്‍ ദേഷ്യം വരുമായിരുന്നു. പിന്നീട് ചിലരോയൊക്കെയുള്ള ദേഷ്യം മാറും. കല്യാണവും അതിന്‍റെ ബഹളങ്ങളുമൊന്നും ഇഷ്ടമല്ലാത്തതിനാലാണ് ആ കാര്യത്തെ കുറിച്ച്‌ ചിന്തിക്കാത്തതെന്നും ആളുകള്‍ ആര്‍ഭാടം കാണിക്കാന്‍ വേണ്ടിയാണ് വിവാഹം നടത്തുന്നതെന്ന് തോന്നാറുണ്ടെന്നും ഹണി റോസ് വ്യക്തമാക്കി.

സ്വന്തം കല്യാണത്തെ കുറിച്ച്‌ മാത്രമല്ല, മറ്റുള്ളവരുടെ കല്യാണത്തിന് പോകുന്നതിനോടും താത്പ്പര്യമില്ലെന്ന് ഹണി റോസ് പറഞ്ഞു. കല്യാണം ആസ്വദിക്കുന്നവരെ ഇന്നു വരെ കണ്ടിട്ടില്ല. തിക്കും തിരക്കും ബഹളുവും മാത്രം. അങ്ങനെയുള്ള തിരക്കുകള്‍ക്കിടയില്‍ നില്‍ക്കുന്ന കുറേ നേരമാണ് കല്യാണം. ഒരു പാര്‍ട്ണറെ വേണമെന്നും എന്നാല്‍ അത് വിവാഹത്തിലൂടെ വേണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.

സൌന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും യുവനടിമാരില്‍ ശ്രദ്ധേയയാണ് ഹണി റോസ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള ഹണി റോസ് ഇന്ന് തെന്നിന്ത്യന്‍ സിനിമകളിലെ തിരക്കുപിടിച്ച നടിയായി മാറിക്കഴിഞ്ഞു. നന്ദമുരി ബാലകൃഷ്ണ നായകനായ 'വീര സിംഹ റെഡ്‌ഡി' എന്ന ചിത്രത്തിലൂടെ ഹണി റോസ് തെലുങ്കിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഹണി. ഹണി റോസിന്‍റെ ഉദ്ഘാടന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിന്‍റെ പേരില്‍ താരം പലപ്പോഴും ട്രോളുകളിലും നിറയാറുണ്ട്. വസ്ത്രധാരണത്തിന്‍റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടാറുള്ള താരം പലപ്പോഴും ബോഡി ഷെയിമിംഗിനും ഇരയായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/110241/the-actor-opened-up-about-marriage-and-life-partner)