---
title: "ആ കാരണം കൊണ്ടാണ് കമല്‍ ഹാസനുമായി പിരിഞ്ഞത്; വെളിപ്പെടുത്തി  ഗൗതമി"
english_title: "Now Gautami is revealing the reason for breaking up with Kamal Haasan."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110220/now-gautami-is-revealing-the-reason-for-breaking-up-with-kamal-haasan"
published_at: "2023-04-21T16:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64426bb4c8b56_kamalahasan.jpg"
keywords: []
---

# ആ കാരണം കൊണ്ടാണ് കമല്‍ ഹാസനുമായി പിരിഞ്ഞത്; വെളിപ്പെടുത്തി  ഗൗതമി

> **Lead Summary:** തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ട നടിമാരില്‍ ഒരാളായിരുന്നു ഗൗതമി. രണ്ട് വിവാഹം കഴിച്ച താരമാണ് ഗൗതമി, സന്ദീപ് ഭാട്ടിയയുമായിട്ടായിരുന്നു ആദ്യ വിവാഹം. എന്നാല്‍ ഒരു വര്‍ഷം മാത്രമേ ഈ ബന്ധം നീണ്ടു പോയുള്ളൂ. പിന്നീട് നടന്‍ കമല്‍ഹാസനുമായി നടി പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കുകയുമായിരുന്നു.

## Article Content

തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ട നടിമാരില്‍ ഒരാളായിരുന്നു ഗൗതമി. രണ്ട് വിവാഹം കഴിച്ച താരമാണ് ഗൗതമി, സന്ദീപ് ഭാട്ടിയയുമായിട്ടായിരുന്നു ആദ്യ വിവാഹം. എന്നാല്‍ ഒരു വര്‍ഷം മാത്രമേ ഈ ബന്ധം നീണ്ടു പോയുള്ളൂ. പിന്നീട് നടന്‍ കമല്‍ഹാസനുമായി നടി പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കുകയുമായിരുന്നു.

ഇരുവരും നിയമപരമായി വിവാഹം കഴിച്ചില്ലെങ്കിലും പതിമൂന്ന് വര്‍ഷങ്ങളോളം ഒരുമിച്ച് കഴിഞ്ഞു. 2004ല്‍ ലിവീങ് റിലേഷനിലായ ഗൗതമിയും കമലഹാസനും 2016ല്‍ ആരാധകരെ ഞെട്ടിച്ച് വേര്‍പിരിയല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഇരുവരുടെയും ആരാധകര്‍ക്ക് ഞെട്ടല്‍ ഉണ്ടാക്കുന്ന പ്രഖ്യാപനമായിരുന്നുവിത്. ഇപ്പോഴിതാ കമല്‍ഹാസനുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തുകയാണ് ഗൗതമി. ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടയില്‍ ആയിരുന്നു ഗൗതമി ഇക്കാര്യം വെളിപ്പെടുത്തിയത്.

തനിക്ക് ആത്മാഭിമാനം നഷ്ടപ്പെട്ട് തുടങ്ങിയതോടെയാണ് കമലുമായി പിരിഞ്ഞത് എന്നാണ് ഗൗതമി പറയുന്നത്. കമല്‍ ഹാസനൊപ്പമുള്ള അവസാന നാളുകളില്‍ തനിക്ക് തന്റെ ആത്മാഭിമാനം നഷ്ടപ്പെട്ടു. കമല്‍ഹാസന്റെ സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ അതിനൊന്നും നടന്‍ പ്രതിഫലം നല്‍കിയില്ലെന്നും കൂടാതെ കമലിന്റെ സ്വഭാവം ആകെ മാറിയെന്നുമാണ് പിരിയാനുള്ള കാരണങ്ങളായി ഗൗതമി പറഞ്ഞത്.

അതേസമയം, ഗൗതമിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇത്രയും വൃത്തികേട്ട സ്വഭാവത്തിന് ഉടമയാണോ കമല്‍ഹാസന്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/110220/now-gautami-is-revealing-the-reason-for-breaking-up-with-kamal-haasan)