---
title: "തലകുത്തി നിന്നാലും ചിത്രയ്ക്കതിന് കഴിയില്ല; ​ ​ഗായികയെക്കുറിച്ച് മുകേഷ്"
english_title: "Now actor Mukesh's words about Gaika Chitra are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110175/now-actor-mukeshs-words-about-gaika-chitra-are-going-viral"
published_at: "2023-04-21T12:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64423c3baf8bb_chithramukesh.jpg"
keywords: []
---

# തലകുത്തി നിന്നാലും ചിത്രയ്ക്കതിന് കഴിയില്ല; ​ ​ഗായികയെക്കുറിച്ച് മുകേഷ്

> **Lead Summary:** മലയാളികൾക്ക് അത്രയേറെ പ്രിയങ്കരിയായ ​ഗായികയാണ് കെഎസ് ചിത്ര. നാല് പതിറ്റാണ്ടിലേറെയായി സം​ഗീത ലോകത്ത് തുടരുന്ന കെഎസ് ചിത്രയുടെ സ്വര മാധുര്യത്തിന് അന്നും ഒരു കോട്ടവും വന്നിട്ടില്ല. ചിത്രയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടനും എംഎൽഎയുമായ മുകേഷ്.

## Article Content

മലയാളികൾക്ക് അത്രയേറെ പ്രിയങ്കരിയായ ​ഗായികയാണ് കെഎസ് ചിത്ര. നാല് പതിറ്റാണ്ടിലേറെയായി സം​ഗീത ലോകത്ത് തുടരുന്ന കെഎസ് ചിത്രയുടെ സ്വര മാധുര്യത്തിന് അന്നും ഒരു കോട്ടവും വന്നിട്ടില്ല. ചിത്രയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടനും എംഎൽഎയുമായ മുകേഷ്.

തമിഴ് ഫിലിം മേക്കർ കെ ബാലചന്ദർ ചിത്രയെക്കുറിച്ച് പറഞ്ഞ കാര്യമാണ് മുകേഷ് പരാമർശിച്ചത്. ബാലചന്ദറിന്റെ വാക്കുകൾ ഒരിക്കൽ ചിത്രയോടൊപ്പം പങ്കെടുത്ത ഉദ്ഘാടന പരിപാടിയിൽ സംസാരിച്ചപ്പോൾ ​ഗായികയുടെ പ്രതികരണവും ഇദ്ദേഹം ഓർത്തു.

'വാക്കിംഗ് എൻസൈക്ലോപീഡിയ ആയിരുന്നു ബാലചന്ദർ സർ. തമിഴ്, ഹിന്ദി, ലോക സിനിമയെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദ്യം ചോദിക്കും. ഒരു ദിവസം ഞാൻ ചോദിച്ചു കെഎസ് ചിത്രയെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന്. ​ഗംഭീര ​ഗായികയാണ്, പക്ഷെ... എന്ന് പറഞ്ഞു' .

'97 ശതമാനമേ ശരിയാവൂ. മൂന്ന് ശതമാനം ശരിയാവില്ലെന്നും പറഞ്ഞു. മൂന്ന് ശതമാനം എന്ത് കൊണ്ട് ശരിയാവില്ലെന്ന് ഞാൻ ചോദിച്ചു. ചിത്ര തലകുത്തി നിന്നാൽ ശരിയാവില്ലെന്ന്. ആ മൂന്ന് ശതമാനമൊന്ന് ശരിയാക്കിക്കൂടേ എന്ന് ഞാൻ ചോദിച്ചു. ആ മൂന്ന് ശതമാനം ശരിയാവണമെങ്കിൽ ചിത്ര തമിഴ്നാട്ടിൽ ജനിക്കണം' 'തമിഴ് ചെറിയ പ്രായം മുതൽ പറഞ്ഞ് വളരണം.

വേറെ ഏത് ഭാഷക്കാർ പാടിയാലും ഞങ്ങൾക്ക് ആ മൂന്ന് ശതമാനത്തിന്റെ കുറവ് വരുമെന്ന്. അടുത്ത ജൻമത്തിൽ ചിത്ര തമിഴത്തിയായി ലഭിക്കണമെന്നാണ് എന്റെ ആ​ഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു' ഈ കഥ പൊതുവേദിയിൽ പറഞ്ഞപ്പോൾ മൂന്ന് ശതമാനം ശരിയാവില്ലെന്ന് പറഞ്ഞതിൽ ചിത്ര ശരിക്കും ഞെട്ടിപ്പോയെന്നും ബാലചന്ദർ അതിന് പറഞ്ഞ വിശദീകരണം കൂടി കേട്ടപ്പോഴാണ് ചിത്രയ്ക്ക് സമാധാനമായതെന്നും മുകേഷ് ഓർത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/110175/now-actor-mukeshs-words-about-gaika-chitra-are-going-viral)