---
title: "കൊളോസിയത്തിന് മുന്നില്‍ പരസ്യമായി ചുംബിച്ച് പ്രിയങ്ക ചോപ്രയും നിക്കും"
english_title: "Nick Jonas' new video is now being discussed among fans."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110163/nick-jonas-new-video-is-now-being-discussed-among-fans"
published_at: "2023-04-21T12:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442326de8bf2_viral.jpg"
keywords: []
---

# കൊളോസിയത്തിന് മുന്നില്‍ പരസ്യമായി ചുംബിച്ച് പ്രിയങ്ക ചോപ്രയും നിക്കും

> **Lead Summary:** ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും അവധിക്കാല ആഘോഷത്തിലാണ്.

## Article Content

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും അവധിക്കാല ആഘോഷത്തിലാണ്.

ഇരുവരും തങ്ങളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പങ്കുവയ്‍ക്കുന്നത് ശ്രദ്ധയാകര്‍ഷിക്കുകയാണ്. നിക്ക് ജൊനാസിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

റോമിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രമായ കൊളോസിയം സന്ദര്‍ശിപ്പിച്ചപ്പോഴുള്ള ഒരു വീഡിയോയാണ് നിക്ക് ജൊനാസ് പങ്കുവെച്ചത്. കൊളോസിയത്തിന് മുന്നിലൂടെ നടക്കുന്ന നിക്കും പ്രിയങ്കയും ചുംബിക്കുന്ന വീഡിയോ ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ്. 'സിറ്റഡല്‍' എന്ന സീരിസാണ് പ്രേക്ഷകര്‍ പ്രിയങ്ക ചോപ്രയുടേതായി ആരാധകര്‍ കാത്തിരിക്കുന്നത്.

പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സിറ്റഡലി'ല്‍ ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു.

ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും 'സിറ്റഡൽ' ലഭ്യമാകും. സ്വതന്ത്ര ആഗോള ചാര ഏജൻസിയായ 'സിറ്റഡലി'ന്റെ തകർച്ചയും 'സിറ്റഡലി'ന്‍റെ പതനത്തോടെ രക്ഷപെട്ട ഏജന്‍റുമാരായ 'മേസൺ കെയ്‌നും' 'നാദിയ സിനും' അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്‍റിറ്റികൾക്ക് കീഴിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതുമാണ് സിരീസിന്‍റെ പ്രമേയം.

### Related Links & Sources
- [Original Story Source](https://moviemax.in/news/110163/nick-jonas-new-video-is-now-being-discussed-among-fans)