---
title: "'ആടുജീവിതം 2ൽ ഞാനുമുണ്ടാകും'; ബ്ലെസി കഴിവുള്ള സംവിധായകനെന്ന് വിക്രം"
english_title: "What Chiyan Vikram said about the goat life is worth paying attention to."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110153/what-chiyan-vikram-said-about-the-goat-life-is-worth-paying-attention-to"
published_at: "2023-04-21T11:51:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64422b90ed72d_vikram.jpg"
keywords: []
---

# 'ആടുജീവിതം 2ൽ ഞാനുമുണ്ടാകും'; ബ്ലെസി കഴിവുള്ള സംവിധായകനെന്ന് വിക്രം

> **Lead Summary:** മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ, ബെന്യാമിന്‍റെ ആടുജീവിതം സിനിമ ആകുമ്പോൾ നായകനാകുന്നത് പൃഥ്വിരാജ് ആണ്.

## Article Content

മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ, ബെന്യാമിന്‍റെ ആടുജീവിതം സിനിമ ആകുമ്പോൾ നായകനാകുന്നത് പൃഥ്വിരാജ് ആണ്.

സിനിമയുടേതായി അടുത്തിടെ പുറത്തുവന്ന ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ലോകസിനിമയ്ക്ക് മുന്നിൽ മലയാള സിനിമയെ അടയാളപ്പെടുത്തുന്നതാകും ചിത്രമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ.

ഇതിനിടെ ആടുജീവിതത്തെ കുറച്ച് ചിയാൻ വിക്രം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേടുന്നത്. പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗത്തിന്റെ പ്രമോഷനിടെ ആയിരുന്നു വിക്രമിന്റെ പ്രതികരണം. ട്രെയ്‌ലർ കണ്ടപ്പോൾ എന്തു തോന്നിയെന്ന ചോദ്യത്തിന് 'വളരെ നന്നായി.

എനിക്ക് ഇഷ്ടപ്പെട്ടു. വളരെ കഴിവുള്ള സംവിധായകനാണ് ബ്ലെസി. ബ്ലെസിയുടെ ആദ്യ ചിത്രം കണ്ടപ്പോൾ തന്നെ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ കുറെ പ്ലാനിങ് നടന്നതാണ്.

പക്ഷേ എനിക്ക് വേറെ കുറെ പടങ്ങൾ വന്നതുകൊണ്ട് നടന്നില്ല. പാർട്ട് ടുവിൽ ഞാനുണ്ടാവും. ഞാൻ ആടായിട്ട് വരും,' എന്നായിരുന്നു വിക്രമിന്റെ മറുപടി. നേരത്തെ ആടുജീവിതത്തിലേക്ക് വിക്രമിനെ ആയിരുന്നു ആദ്യം പരി​ഗണിച്ചതെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. 00:00 / 02:00

2018 ഫെബ്രുവരിയിൽ പത്തനംതിട്ടയിലായിരുന്നു ആടുജീവിതത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. ശേഷം 2022 ജൂലൈയിൽ ചിത്രത്തിന് പാക്കപ്പാവുകയും ചെയ്തു. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനില്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം.

### Related Links & Sources
- [Original Story Source](https://moviemax.in/news/110153/what-chiyan-vikram-said-about-the-goat-life-is-worth-paying-attention-to)