---
title: "ആദ്യമായി കാമുകനെ കുറിച്ച് തുറന്നു പറഞ്ഞു ഏയ്ഞ്ചലീൻ"
english_title: "Angeline opened up about her boyfriend for the first time"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110148/angeline-opened-up-about-her-boyfriend-for-the-first-time"
published_at: "2023-04-21T11:15:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64422348a93e5_angle.jpg"
keywords: []
---

# ആദ്യമായി കാമുകനെ കുറിച്ച് തുറന്നു പറഞ്ഞു ഏയ്ഞ്ചലീൻ

> **Lead Summary:** മലയാളികൾക്ക് ബിഗ്‌ബോസിലൂടെ സുപരിചിതയായ താരമാണ് എയ്ഞ്ചലീൻ. തുടക്കത്തിൽ ഏറെ വെറുപ്പ് സമ്പാദിച്ച വ്യക്തികളിൽ ഒരാളായിരുന്നു. എന്നാൽ അവസാനത്തേക്ക് ആയപ്പോൾ പ്രേക്ഷകർ ഇവരെ ഇഷ്ടപ്പെട്ട് വരികയായിരുന്നു. എന്നാൽ അപ്പോഴേക്കും ഇവർ പുറത്തായി.

## Article Content

മലയാളികൾക്ക് ബിഗ്‌ബോസിലൂടെ സുപരിചിതയായ താരമാണ് എയ്ഞ്ചലീൻ. തുടക്കത്തിൽ ഏറെ വെറുപ്പ് സമ്പാദിച്ച വ്യക്തികളിൽ ഒരാളായിരുന്നു. എന്നാൽ അവസാനത്തേക്ക് ആയപ്പോൾ പ്രേക്ഷകർ ഇവരെ ഇഷ്ടപ്പെട്ട് വരികയായിരുന്നു. എന്നാൽ അപ്പോഴേക്കും ഇവർ പുറത്തായി.

ഈ സീസണിൽ ആദ്യമായി പുറത്തുപോകുന്ന താരം ആണ് ഇവർ. അതേസമയം ബിഗ് ബോസ് വീട്ടിലെ എല്ലാവരുമായി സംസാരിക്കാറുണ്ടായിരുന്നു എന്നും എന്നാൽ മനീഷയുമായി ഒത്തുപോകാൻ ബുദ്ധിമുട്ടായിരുന്നു എന്നുമാണ് താരം പറയുന്നത്.

താരം പോയപ്പോൾ മനീഷ കരഞ്ഞിരുന്നു. എന്തെങ്കിലും തരത്തിലുള്ള സ്ട്രാറ്റജി ആണോ എന്ന് അറിയില്ല എന്നാണ് താരം പറയുന്നത്. ബിഗ് ബോസ് വീട്ടിൽ വിശ്വസിക്കാൻ പറ്റുന്നവർ റിനോഷ്, ശോഭ, നാദിറ, ശ്രുതി, ജുനൈസ് എന്നിവരാണ് എന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം തന്റെ കാമുകനെ കുറിച്ചും താരം ഇപ്പോൾ പറയുകയാണ്. ശുപ്പൂട്ടൻ എന്നാണ് കാമുകനെ താരം വിളിക്കുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് താരം ഇതുവരെ പറഞ്ഞിട്ടില്ല. കാമുകനെ നന്നായി മിസ്സ് ചെയ്യുന്നുണ്ട് എന്നും യൂറോപ്പിലാണ് ഇപ്പോൾ ഉള്ളത് എന്നും ലൈവ് കാണാൻ പറ്റില്ല എന്നും എന്നാൽ എല്ലാം അറിയുന്നുണ്ട് എന്നുമാണ് താരം പറയുന്നത്.

അതേസമയം ഗെയിമിനിടയിൽ ഇവരുടെ ഒരു അലർച്ച വലിയ രീതിയിൽ ട്രോൾ ആയി മാറിയിരുന്നു. എന്നാൽ അത് യഥാർത്ഥത്തിൽ അലറിയതാണ് എന്നും വേദന സഹിക്കാൻ പറ്റാത്തത് കൊണ്ട് അലറിയതാണ് എന്നുമാണ് താരം ഇപ്പോൾ പറയുന്നത്.

അതേസമയം താരം തിരിച്ചു വന്നപ്പോൾ ഈ സംഭവത്തെക്കുറിച്ച് കാമുകൻ ചോദിച്ചത് എന്താണ് എന്നറിയുമോ? എന്തുകൊണ്ടാണ് നീ നിന്നെ അറ്റാക്ക് ചെയ്തവരെ തിരിച്ചു അറ്റാക്ക് ചെയ്യാത്തത് എന്നായിരുന്നു കാമുകൻ ചോദിച്ചത്. നല്ല ബെസ്റ്റ് കാമുകൻ എന്നാണ് ഇപ്പോൾ മലയാളികൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/110148/angeline-opened-up-about-her-boyfriend-for-the-first-time)