---
title: "'അയ്യപ്പനും കോശിയും' തെലുങ്കിലും പൊളിക്കും; 'ഭീംല നായക്' റിലീസ് ഡേറ്റ് പുറത്ത് "
english_title: " 'Bhimla Nayak' release date out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11012/bhimla-nayak-release-date-out"
published_at: "2021-11-16T11:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61934a52a4cb5_PAVAN.jpg"
keywords: []
---

# 'അയ്യപ്പനും കോശിയും' തെലുങ്കിലും പൊളിക്കും; 'ഭീംല നായക്' റിലീസ് ഡേറ്റ് പുറത്ത് 

> **Lead Summary:** മലയാളി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീംല നായക് . മലയാളത്തില്‍ വൻ ഹിറ്റായി മാറിയ അയ്യപ്പനും കോശിയുടെയും റീമേക്കായതുതന്നെ കാത്തിരിപ്പിന് കാരണം. ഭീംല നായിക്കിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ജനുവരി 12ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ച് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഭീംല നായിക്കിന്റെ പ്രവര്‍ത്തകര്‍. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമാണ് അയ്യപ്പനും കോശിയും.

## Article Content

മലയാളി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീംല നായക് . മലയാളത്തില്‍ വൻ ഹിറ്റായി മാറിയ അയ്യപ്പനും കോശിയുടെയും റീമേക്കായതുതന്നെ കാത്തിരിപ്പിന് കാരണം. ഭീംല നായിക്കിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ജനുവരി 12ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ച് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഭീംല നായിക്കിന്റെ പ്രവര്‍ത്തകര്‍. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമാണ് അയ്യപ്പനും കോശിയും.

'ഭീംല നായക്' എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിലായും സ്വീകരിച്ചിരിക്കുന്നത്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. പാൻ ഇന്ത്യ റിലീസ് ചിത്രമായ ആര്‍ആര്‍ആര്‍ ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മഹേഷ് ബാബു നായകനാകുന്ന ചിത്രമായ സര്‍ക്കാരു വാരി പാട്ടയും ജനുവരി റിലീസ് ആണ്.

ഇങ്ങനെ എണ്ണം പറഞ്ഞ ചിത്രങ്ങള്‍ ഉണ്ടെങ്കിലും റിലീസ് മാറ്റിവയ്‍ക്കാതെ ബോക്സ്ഓഫീസില്‍ ഏറ്റുമുട്ടാനാണ് ഭീംല നായക് ടീമിന്റെ തീരുമാനം. നിത്യ മേനോനാണ് ഭീംല നായകിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോശിയുടെ ഭാര്യ റൂബിയായി തെലുങ്കിൽ സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/11012/bhimla-nayak-release-date-out)