---
title: "ജിമ്മിലെത്തുന്ന യുവതിക്കെതിരെ അപകീര്‍ത്തി പോസ്റ്റിട്ട നടനെതിരെ കേസ്"
english_title: "A case against the actor who posted a defamatory post against the woman who goes to the gym"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110094/a-case-against-the-actor-who-posted-a-defamatory-post-against-the-woman-who-goes-to-the-gym"
published_at: "2023-04-20T22:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6441753d7cb8a_sahil_khan.jpg"
keywords: []
---

# ജിമ്മിലെത്തുന്ന യുവതിക്കെതിരെ അപകീര്‍ത്തി പോസ്റ്റിട്ട നടനെതിരെ കേസ്

> **Lead Summary:** **ജി**മ്മിലെത്തുന്ന സ്ത്രീയെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതിന് ബോളിവുഡ് നടന്‍ സാഹില്‍ ഖാനെതിരെ കേസ്. നടനൊപ്പം ഒരു സ്ത്രീക്കെതിരെയും മുംബൈ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

## Article Content

**ജി**മ്മിലെത്തുന്ന സ്ത്രീയെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതിന് ബോളിവുഡ് നടന്‍ സാഹില്‍ ഖാനെതിരെ കേസ്. നടനൊപ്പം ഒരു സ്ത്രീക്കെതിരെയും മുംബൈ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ പണത്തെ ചൊല്ലി ജിമ്മില്‍ വെച്ച്‌ വഴക്കുണ്ടായതായും കുറ്റാരോപിതയായ സ്ത്രീയും സാഹില്‍ ഖാനും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഓഷിവാരയില്‍ താമസിക്കുന്ന പരാതിക്കാരി പറയുന്നു.

അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീയെ അപമാനിക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നടനെതിരെ ഒഷിവാര പൊലീസ് കേസെടുത്തത്. അതേസമയം, ആരോപണവിധേയയായ യുവതിക്ക് പരാതിക്കാരിയുടെ ഭര്‍ത്താവുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

പരാതിക്കാരിയുടെ ഭര്‍ത്താവിനെതിരെ യുവതി മുന്‍പ് പരാതി നല്‍കിയിരുന്നതായും പൊലീസ് അറിയിച്ചു. സ്‌റ്റൈല്‍, എക്‌സ്‌ക്യൂസ് മി, അലാഡിന്‍, രാമ ദി സേവിയര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് സഹില്‍ ഖാന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/110094/a-case-against-the-actor-who-posted-a-defamatory-post-against-the-woman-who-goes-to-the-gym)