---
title: "ഐശ്വര്യയ്ക്കും അഭിഷേകിനും സ്വർണ്ണം തുന്നിച്ചേർത്ത വസ്ത്രങ്ങൾ, ചിലവായ തുക!"
english_title: "Aishwarya and Abhishek's gold-stitched outfits, the cost!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110078/aishwarya-and-abhisheks-gold-stitched-outfits-the-cost"
published_at: "2023-04-20T21:13:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64415e01a3c2c_aiswaryary.jpg"
keywords: []
---

# ഐശ്വര്യയ്ക്കും അഭിഷേകിനും സ്വർണ്ണം തുന്നിച്ചേർത്ത വസ്ത്രങ്ങൾ, ചിലവായ തുക!

> **Lead Summary:** ബോളിവുഡിലെ ഏറ്റവും മനോഹരമായ പ്രണയം ഏത് ​ ദമ്പതികളുടേതാണെന്ന് ചോദിച്ചാൽ ഏറെയും ആളുകൾ പറയാൻ സാധ്യതയുള്ള പേരുകളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരുടേയും ദാമ്പത്യ ജീവിതം പതിനാറ് വർഷം പിന്നിട്ടിരിക്കുകയാണ്. 

## Article Content

ബോളിവുഡിലെ ഏറ്റവും മനോഹരമായ പ്രണയം ഏത് ​ ദമ്പതികളുടേതാണെന്ന് ചോദിച്ചാൽ ഏറെയും ആളുകൾ പറയാൻ സാധ്യതയുള്ള പേരുകളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരുടേയും ദാമ്പത്യ ജീവിതം പതിനാറ് വർഷം പിന്നിട്ടിരിക്കുകയാണ്. 

സൽമാന് ആ ഭാ​ഗ്യം കിട്ടിയില്ല... അപ്പോൾ ആരായിരിക്കും ലോക സുന്ദരി ഐശ്വര്യയെ വിവാഹം ചെയ്യാൻ വരുന്ന ഭാ​ഗ്യവാൻ എന്നത് പല ആരാധകരുടേയും സിനിമാ പ്രേമികളുടേയും മനസിലുണ്ടായിരുന്ന ചോദ്യമാണ്. അതിന് ഉത്തരം കിട്ടിയത് 2007ലാണ്. മറ്റ് സെലിബ്രിറ്റി ദമ്പതികളെപ്പോലെ വലിയ കാട്ടിക്കൂട്ടലുകളില്ലാതെ തങ്ങളുടെ പ്രണയത്തിനും ദാമ്പത്യത്തിനും വേണ്ട സ്വകാര്യത നൽകി കാത്ത് സൂക്ഷിക്കുന്നവരാണ് ഐശ്വര്യയും അഭിഷേകും. 

സോഷ്യൽമീഡിയയിലായാൽ പോലും ആ രഹസ്യ സ്വഭാവം ഇരുവരും കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇപ്പോൾ സെലിബ്രിറ്റി വിവാ​ഹങ്ങളെല്ലാം അത്യാഢംപര പൂർവമാണ് നടത്തുന്നത്. എന്നാൽ ഇതൊരു ട്രെന്റാകുന്നത് മുമ്പ് കോടികൾ പൊടിച്ച് പേരിനെ അന്വർഥമാക്കുന്ന രീതിയിൽ രാജകീയ വിവാഹം നടത്തിയവരാണ് ഐശ്വര്യയും അഭിഷേകും.

എന്താണ് റോയൽ വെഡ്ഡിങ് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇരുവരുടേയും വിവാഹം. ഇന്നും ഇതുവരെയുള്ള സെലിബ്രിറ്റകളുടെ വിവാഹം ലിസ്റ്റ് ചെയ്യുമ്പോൾ ഏറ്റവും ബെസ്റ്റെന്ന കാറ്റ​ഗറിയിൽ ഇവരുടെ വിവാഹം ആദ്യം ഇടംപിടിക്കും. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം അഭിഷേകിന്റേയും ഐശ്വര്യയുടേയും വിവാഹത്തിന് ഏകദേശം ആറ് മുതൽ എട്ട് കോടി രൂപ വരെയാണ് ചെലവഴിച്ചത്.

മോതിരം മുതൽ വസ്ത്രങ്ങൾ വരെ ഈ വിവാഹത്തിൽ പ്രത്യേകം ഡിസൈൻ ചെയ്തതാണെന്നാണ് പറയപ്പെടുന്നത്. അത് മാത്രമല്ല ഇരുവരുടേയും വസ്ത്രങ്ങളിൽ യഥാർഥ സ്വർണ്ണം കൊണ്ട് എംബ്രോയ്ഡറി ചെയ്തിരുന്നതായും പറയപ്പെടുന്നു. സോഷ്യൽ മീഡിയയിൽ ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങൾ കുറവാണ്. എന്നാൽ ഉള്ളതിൽ നിന്ന് തന്നെ വിവാഹം ഗംഭീരമായിരുന്നുവെന്ന് വ്യക്തമാണ്.

നീത ലുല്ല ഡിസൈൻ ചെയ്ത ആറ് ലക്ഷം രൂപ വിലമതിക്കുന്ന ഡിസൈനർ സാരിയാണ് ഐശ്വര്യ വിവാഹത്തിന് ധരിച്ചത്. ഒരു ​ഗോൾഡൺ തീമിലായിരുന്നു വിവാ​ഹം മൊത്തം നടത്തിയത്. ഇന്നും പല താരങ്ങളും ഐശ്വര്യ-അഭിഷേക് വിവാഹത്തോട് ഏറ്റുമുട്ടാനാണ് ശ്രമിക്കുന്നത്. 

2007ൽ ന്യൂയോർക്കിലെ ഒരു അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ വെച്ച് ഐശ്വര്യ റായിയോട് അഭിഷേക് ബച്ചൻ വിവാഹാഭ്യർത്ഥന നടത്തിയത്. വൈകാതെ ഐശ്വര്യ പ്രണയം സ്വീകരിച്ചു. കുറച്ച് സമയത്തിന് ശേഷം അവർ പ്രണയം പരസ്യമാക്കുകയും ചെയ്തു. ഇതിന് ശേഷം അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും മുംബൈയിൽ വിവാഹിതരാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/110078/aishwarya-and-abhisheks-gold-stitched-outfits-the-cost)