---
title: "നികുതി അടച്ചില്ല; രണ്ട്‌ മലയാള യുവതാരങ്ങളുടെ കാരവൻ കസ്റ്റഡിയില്‍"
english_title: "Did not pay taxes; Two Malayalam youths in caravan custody"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11004/did-not-pay-taxes-two-malayalam-youths-in-caravan-custody"
published_at: "2021-11-16T11:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61934247bd3c4_caravaan.jpg"
keywords: []
---

# നികുതി അടച്ചില്ല; രണ്ട്‌ മലയാള യുവതാരങ്ങളുടെ കാരവൻ കസ്റ്റഡിയില്‍

> **Lead Summary:** മലയാളത്തിലെ രണ്ട് യുവ താരങ്ങൾക്ക് വിശ്രമിക്കാൻ എത്തിച്ച ഇതര സംസ്ഥാന രജിസ്ട്രേഷനിലുള്ള കാരവൻ ഷൂട്ടിങ് ലൊക്കേഷനിൽനിന്നു പിടികൂടി.

## Article Content

മലയാളത്തിലെ രണ്ട് യുവ താരങ്ങൾക്ക് വിശ്രമിക്കാൻ എത്തിച്ച ഇതര സംസ്ഥാന രജിസ്ട്രേഷനിലുള്ള കാരവൻ ഷൂട്ടിങ് ലൊക്കേഷനിൽനിന്നു പിടികൂടി.

മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത അത്യാധുനിക സൗകര്യങ്ങളടങ്ങിയ കാരവൻ ഇരുമ്പനം റോഡരികിലെ സിനിമ ചിത്രീകരണത്തിനിടെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. കൊച്ചി സ്വദേശിയാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാരവൻ ഇവിടെ വാടകയ്ക്ക് നൽകിയിരുന്നത്.

ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഭരത് ചന്ദ്രൻ, കെ.എം. രാജേഷ് എന്നിവർ ചേർന്നാണ് കാരവൻ കസ്റ്റഡിയിലെടുത്തത്. ഇതര സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കാരവൻ നികുതി അടയ്ക്കാതെ ഓടിയ കുറ്റത്തിനാണ് വാഹനം പിടികൂടിയത്. ഒരു വർഷത്തേക്ക് നികുതി ഇനത്തിൽ ഒരു ലക്ഷം രൂപയും പിഴയും അടയ്ക്കാൻ വാഹന ഉടമയ്ക്ക് നോട്ടീസ് നൽകി.

### Related Links & Sources
- [Original Story Source](https://moviemax.in/news/11004/did-not-pay-taxes-two-malayalam-youths-in-caravan-custody)