---
title: "അത്തരത്തിൽ ഒരു ചെറുപ്പക്കാരൻ മകൾക്ക് വരനായി വരണം എന്നാണ് എൻ്റെ ആഗ്രഹം, സ്വാസികയുടെ അമ്മ "
english_title: "I want such a young man to come as a groom for my daughter, Swasika's mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109931/i-want-such-a-young-man-to-come-as-a-groom-for-my-daughter-swasikas-mother"
published_at: "2023-04-20T10:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440c6ec64773_SWASIKA.jpg"
keywords: []
---

# അത്തരത്തിൽ ഒരു ചെറുപ്പക്കാരൻ മകൾക്ക് വരനായി വരണം എന്നാണ് എൻ്റെ ആഗ്രഹം, സ്വാസികയുടെ അമ്മ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ഇപ്പോൾ റെഡ് കാർപെറ്റ് എന്ന പരിപാടിയുടെ അവതാരികയായിട്ട് താരം ടെലിവിഷൻ മേഖലയിലും തിളങ്ങുന്നുണ്ട്. ഇതേ ചാനലിലെ തന്നെ മറ്റൊരു പരിപാടിയാണ് സൂപ്പർ അമ്മയും മകളും.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ഇപ്പോൾ റെഡ് കാർപെറ്റ് എന്ന പരിപാടിയുടെ അവതാരികയായിട്ട് താരം ടെലിവിഷൻ മേഖലയിലും തിളങ്ങുന്നുണ്ട്. ഇതേ ചാനലിലെ തന്നെ മറ്റൊരു പരിപാടിയാണ് സൂപ്പർ അമ്മയും മകളും.

ഇപ്പോൾ ഇതിൽ സ്വാസികയും അമ്മയും അതിഥികളായി എത്തിയിരിക്കുകയാണ്. ഈ പരിപാടിയുടെ അവതാരിക ശ്വേതാ മേനോൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഇവർ പറയുന്ന മറുപടികളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും നമ്മുടെ പാഷൻ സാധ്യമാക്കിയെടുക്കാൻ പരിശ്രമിക്കാൻ മറക്കരുത് എന്നാണ് സ്വാസിക പരിപാടികൾ പറയുന്നത്. തന്നെ ഏറ്റവും നന്നായി മനസ്സിലാക്കുന്ന വ്യക്തി അമ്മയാണ് എന്നും താരം കൂട്ടിച്ചേർത്തു.

സ്വാസികയുടെ കല്യാണകാര്യവും പരിപാടിയിൽ ചർച്ചയായി. നമുക്ക് ഇവളെ കെട്ടിക്കണം എന്നായിരുന്നു ശ്വേതാ മേനോൻ പറഞ്ഞത്. നല്ല സ്ഥിര വരുമാനവും കലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരൻ മകളുടെ ഭർത്താവായി ഭരണം എന്നാണ് തനിക്ക് ആഗ്രഹം എന്നാണ് ഇവരുടെ അമ്മ പറഞ്ഞത്.

സ്വാസികയുടെ അമ്മ പറയുന്നത് ഇങ്ങനെ – ഗർഭിണി ആണ് എന്നറിഞ്ഞ നിമിഷം മുതൽ തന്നെ പെൺകുട്ടിക്ക് വേണ്ടി ആഗ്രഹിച്ചിരുന്നു. എൻറെ ആഗ്രഹം ദൈവം നിറവേറ്റി തരികയും ചെയ്തു. നല്ലൊരു മകളെയാണ് എനിക്ക് ലഭിച്ചിരിക്കുന്നത്.

അതേസമയം സ്വാസിക പറയുന്നത് ഇങ്ങനെ – ഞാൻ ഒരുപാട് കുരുത്തക്കേടുകൾ കാണിച്ചിട്ടുണ്ട്. അമ്മയുമായി ഒരുപാട് വഴക്കിട്ടിട്ടുണ്ട്. ദൂരെ പോകുന്ന സമയത്ത് മിസ്സ് യു എന്നൊക്കെ പറഞ്ഞ് മെസ്സേജ് ചെയ്തിട്ടുണ്ട്. എന്നാൽ കൂടെയുള്ളപ്പോൾ ഒരിക്കലും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല. ഒപ്പം ഉണ്ടാകുമ്പോൾ സ്നേഹം പ്രകടിപ്പിക്കാറില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/109931/i-want-such-a-young-man-to-come-as-a-groom-for-my-daughter-swasikas-mother)