---
title: "ഒരുപാട് കാലമായി ഞാനൊരു ഹോളിഡേ പോയിട്ട്, ഞാനൊന്ന് ജപ്പാനിൽ പോകുകയാണ്; കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഒരുങ്ങി മോഹൻലാൽ"
english_title: "It's been a long time since I went on a holiday, and I'm going to Japan; Mohanlal is ready to celebrate the holiday with his family"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109910/its-been-a-long-time-since-i-went-on-a-holiday-and-im-going-to-japan-mohanlal-is-ready-to-celebrate-the-holiday-with-his-family"
published_at: "2023-04-20T08:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440b24cebdc8_mohanlal.jpg"
keywords: []
---

# ഒരുപാട് കാലമായി ഞാനൊരു ഹോളിഡേ പോയിട്ട്, ഞാനൊന്ന് ജപ്പാനിൽ പോകുകയാണ്; കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഒരുങ്ങി മോഹൻലാൽ

> **Lead Summary:**  അവധിക്കാലം മനോഹരമാക്കുന്നവരാണ് ഭൂരിഭാ​ഗം സിനിമാ താരങ്ങളും. തങ്ങളുടെ സിനിമാ തിരക്കുകൾ എല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം സമയം ചിലവിടുന്ന അഭിനേതാക്കളുടെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ. ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ വേദിയിൽ വച്ചാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

## Article Content

 അവധിക്കാലം മനോഹരമാക്കുന്നവരാണ് ഭൂരിഭാ​ഗം സിനിമാ താരങ്ങളും. തങ്ങളുടെ സിനിമാ തിരക്കുകൾ എല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം സമയം ചിലവിടുന്ന അഭിനേതാക്കളുടെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ. ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ വേദിയിൽ വച്ചാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

> താരം അവധിക്ക് പോകുന്നതിനാൽ എല്ലാ വാരാന്ത്യവും നടക്കേണ്ടിയിരുന്ന എപ്പിസോഡ് ഇന്നും ഇന്നലെയുമായി ബിബി ഹൗസിൽ നടക്കുകയാണ്. "ഒരുപാട് കാലമായി ഞാനൊരു ഹോളിഡേ പോയിട്ട്. കൊവിഡൊക്കെ ആയിട്ട് അതിന് സാധിച്ചില്ല. ഇല്ലെങ്കിൽ എല്ലാവർഷം പോകുമായിരുന്നു. അതുകൊണ്ട് ഞാനൊന്ന് ജപ്പാനിൽ പോകുകയാണ്. അതാണ് ഇത്തവണ നേരത്തെ നിങ്ങളെ കാണാൻ വന്നത്.

> എന്റെ ഫ്രണ്ട്സും ഫാമിലിയുമൊക്കെ അവിടെ എത്തി. എല്ലാവർഷവും ഞങ്ങൾ പോകുന്നതാണ്. മറ്റാന്നാൾ ഇവിടുന്ന് ഞാൻ മാത്രം പോകും. മുമ്പും ഞാൻ ജപ്പാനിൽ പോയിട്ടുണ്ട്. ഇനിയെങ്കിലും എന്ന ചിത്രം അവിടെ വച്ചായിരുന്നു ഷൂട്ട് ചെയ്തത്. പിന്നെ ഞാനൊരു ജാപ്പനീസ് പടം ചെയ്യാൻ പോയി. ജാപ്പനീസ് പഠിച്ചു. ഞാൻ അവിടെ പോയാലും മനസ്സ് കൊണ്ട് നിങ്ങടെ കൂടെ ഉണ്ടാവും. അവിടെ നിന്നും ഇടയ്ക്ക് വരും നിങ്ങളെ കാണാൻ", എന്നാണ് മോഹൻലാൽ പറഞ്ഞത്.

അതേസമയം, മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവന്നിരുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിർമാണ പങ്കാളികളാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/109910/its-been-a-long-time-since-i-went-on-a-holiday-and-im-going-to-japan-mohanlal-is-ready-to-celebrate-the-holiday-with-his-family)