എന്നെ യാതൊരു വിലയുമില്ല, ഏറ്റവും വൃത്തികെട്ട മനുഷ്യനായിട്ടാണ് എന്നെ അവൾ കാണുന്നത്; ധ്യാൻ ശ്രീനിവാസൻ

 എന്നെ യാതൊരു വിലയുമില്ല,  ഏറ്റവും വൃത്തികെട്ട മനുഷ്യനായിട്ടാണ് എന്നെ അവൾ കാണുന്നത്; ധ്യാൻ ശ്രീനിവാസൻ
2023-04-19T15:52:00 | By Susmitha Surendran

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ, വിഷുവിനോട് അനുബന്ധിച്ച് മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് ധ്യാൻ നൽകിയ അഭിമുഖം വൈറലായി മാറുകയാണ്. തന്റെ ഭാര്യ അർപ്പിതയെയും മകളെയും കുറിച്ചാണ് ധ്യാൻ സംസാരിക്കുന്നത്. സിനിമ തിരക്കുകൾക്കിടയിൽ ഫാമിലി ലൈഫ് എങ്ങനെ ബാലൻസ് ചെയ്യുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധ്യാൻ. 

'എനിക്ക് അവളെ ഇഷ്ടമാണ്. അവൾക്ക് എന്നെയും ഇഷ്ടമാണ്. അതുണ്ടായാൽ മതി. ബാക്കി ഉള്ളവർ പറയും കല്യാണം കഴിഞ്ഞാൽ അണ്ടർസ്റ്റാന്ഡിങ് ഉണ്ടാവണം. കെയർ ഉണ്ടാവണം എന്നൊക്കെ. ഇഷ്ടമുണ്ടായാൽ മതി. ഇഷ്ടമുണ്ടെങ്കിൽ അതെല്ലാം തനിയെ വന്നോളും. പിന്നെ നമ്മുക്ക് മടുക്കില്ല. ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിക്കണം. ഞാൻ അവളെ മിക്ക കാര്യങ്ങളിലും ആശ്രയിക്കാറുണ്ട്. അവൾ ഇല്ലാതെ എനിക്ക് പറ്റില്ല.


ഭക്ഷണം കഴിക്കുന്നതോ സിനിമ കാണുന്നതോ എന്തിൽ ആണെങ്കിലും അവളും വേണം,' 'എന്റെ സുഹൃത്താണ് അവൾ. ഭാര്യ ഭർതൃ ബന്ധത്തിന് അപ്പുറം ഒരു സൗഹൃദം ഉണ്ടാകണം. മുന്നോട്ട് പോക്കിൽ അത് വളരെ പ്രധാനമാണ്. ഒരു സൗഹൃദമുണ്ടാവുക എന്നത് പ്രധാനമാണ്. ഞാൻ പ്രണയിക്കുന്ന സമയത്ത് ഉള്ളത് പോലെ തന്നെയാണ്. ഒരിക്കലും അർപ്പിത എന്നോട് ധ്യാൻ ആ കാര്യത്തിൽ സീരിയസ് ആകണം എന്നൊന്നും പറഞ്ഞിട്ടില്ല,' എന്നും ധ്യാൻ പറഞ്ഞു.

താൻ ശ്രീനിവാസനന്റെ മകൻ ആണെന്ന് അറിയാതെയാണ് അർപ്പിത തന്നെ പ്രണയിച്ചതെന്നും ധ്യാൻ പറഞ്ഞു. പണക്കാരൻ ആണോ എന്നൊന്നും നോക്കിയിട്ടില്ല. ഞാൻ അത്രയും കൂതറ ആയി നടന്നപ്പോഴാണ് പ്രണയത്തിലായതെന്നും ധ്യാൻ പറഞ്ഞു. കൂടാതെ തന്നെ ഭാര്യ ഡോൺ എന്നാണ് വിളിക്കുന്നതെന്നും ധ്യാൻ പറഞ്ഞു. 


ഗ്യാങ്‌സ്റ്റർ സെറ്റപ്പ് ഒന്നുമല്ല ഒരു കൂതറ ഡോൺ. അങ്ങനെയൊരു ജീവിതമായിരുന്നല്ലോ എന്റേത്. തലതെറിച്ചപോലെ. ഒരിക്കൽ മകൾ ഡോൺ എന്ന് വിളിക്കുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ നിന്റെ അച്ഛന് മറ്റൊരു ഭൂതകാലമുണ്ടെന്നാണ് പറഞ്ഞതെന്നും ധ്യാൻ പറഞ്ഞു. മകളെ കുറിച്ചും ധ്യാൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

'ഭയങ്കര പ്രശ്‌നക്കാരിയാണ്. എന്നെ യാതൊരു വിലയുമില്ല. എന്താണെന്ന് അറിയില്ല. എന്റെ അതെ സ്വഭാവമാണ്. ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനായിട്ടാണ് എന്നെ അവൾ കാണുന്നത് തന്നെ. പോയി കൈ കഴുകു, ചാപ്പൽ ഊരിയിടു എന്നൊക്കെ പറഞ്ഞ് എന്നെ പഠിപ്പിക്കലാണ് ഇവളുടെ പരിപാടി. മൂന്ന് വയസ് കഴിഞ്ഞപ്പോൾ തന്നെ ഇങ്ങനെയാണ്. ഭയങ്കര കലിപ്പത്തിയാണ്,'

'ഭയങ്കര സ്നേഹമാണ്. ഞാൻ ഉണ്ടെങ്കിൽ എന്റെ കാര്യം നോക്കലാണ്. ഞാൻ ഒരു ഉത്തരവാദിത്ത ബോധമില്ലാത്ത ആളാണെന്ന് അവൾക്ക് രണ്ടര വയസിൽ തന്നെ തോന്നി. അതുകൊണ്ട് എന്നെ അച്ചടക്കം പഠിപ്പിക്കലാണ് അവളുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം എന്നോട് വന്നിട്ട് വണ്ണം വച്ചു ആ വയറു ഒന്ന് നോക്ക് എന്നൊക്കെ പറഞ്ഞു,' എന്നും ധ്യാൻ പറഞ്ഞു.


Content Highlight: She sees me as the ugliest man; Dhyan Srinivasan

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup