---
title: "'എനിക്ക് ചേട്ടനെ നന്നായി അറിയാം'; സഹതാരത്തോട് പ്രണയം പറഞ്ഞ് സീരിയൽ താരം "
english_title: "Now a video recently shared by Achu is going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/109802/now-a-video-recently-shared-by-achu-is-going-viral-on-social-media"
published_at: "2023-04-19T15:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fb93003aae_manju.jpg"
keywords: []
---

# 'എനിക്ക് ചേട്ടനെ നന്നായി അറിയാം'; സഹതാരത്തോട് പ്രണയം പറഞ്ഞ് സീരിയൽ താരം 

> **Lead Summary:** മലയാളം മിനിസ്‌ക്രീന്‍ പരമ്പരകളില്‍ പ്രേക്ഷക പ്രീതിയില്‍ ഏറെ മുന്നിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ 'സാന്ത്വനം. പരമ്പരയില്‍ അഭിനയിക്കുന്ന ഓരോ താരങ്ങൾക്കും നിരവധി ആരാധകരുണ്ട്. സീരിയലിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരെ നേടിയ നടനാണ് അച്ചു സുഗന്ദ്. പരിഹാസത്തിന്റേയും അവഗണനയുടേയും വേലിക്കെട്ടുകൾ കടന്ന് അഭിനയരംഗത്ത് എത്തിയതും പ്രേക്ഷകരുടെ പ്രിയം നേടിയതുമെല്ലാം ഒരു സ്വപ്നമാണെന്ന് അച്ചുവിന് പലപ്പോഴും തോന്നും. 

## Article Content

മലയാളം മിനിസ്‌ക്രീന്‍ പരമ്പരകളില്‍ പ്രേക്ഷക പ്രീതിയില്‍ ഏറെ മുന്നിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ 'സാന്ത്വനം. പരമ്പരയില്‍ അഭിനയിക്കുന്ന ഓരോ താരങ്ങൾക്കും നിരവധി ആരാധകരുണ്ട്. സീരിയലിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരെ നേടിയ നടനാണ് അച്ചു സുഗന്ദ്. പരിഹാസത്തിന്റേയും അവഗണനയുടേയും വേലിക്കെട്ടുകൾ കടന്ന് അഭിനയരംഗത്ത് എത്തിയതും പ്രേക്ഷകരുടെ പ്രിയം നേടിയതുമെല്ലാം ഒരു സ്വപ്നമാണെന്ന് അച്ചുവിന് പലപ്പോഴും തോന്നും. 

 ഇപ്പോഴിതാ അടുത്തിടെ അച്ചു പങ്കുവെച്ചൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സാന്ത്വനത്തിൽ തന്റെ പെയറായി എത്തുന്ന നടി മഞ്ജുഷ മാർട്ടിനൊപ്പമുള്ളതാണ് അച്ചുവിന്റെ വീഡിയോ. മഞ്ജുഷയോട് പ്രണയം തുറന്ന് പറയാനായി വിളിക്കുന്ന അച്ചുവിന്റെ റിയല്‍ ലൈഫ് വീഡിയോ ആരാധകരേയും അമ്പരപ്പിച്ചു. 

സോഷ്യൽമീഡിയയിൽ മില്യൺ കണക്കിന് ഫോളോവേഴ്സിനെ സമ്പാദിച്ച ശേഷമാണ് മഞ്ജുഷ മാർട്ടിൻ എന്ന എൽഎൽബിക്കാരി സാന്ത്വനം സീരിയലിൽ അഭിനയിക്കാനെത്തിയത്. തന്റെ നായികയെ ഒന്ന് പ്രാങ്ക് ചെയ്യുകയായിരുന്നു അച്ചു സു​ഗന്ദിന്റെ ഉദ്ദേശം എന്നാൽ അത് എട്ട് നിലയിൽ പൊട്ടി കിളി പോയി ഇരിക്കുന്ന അച്ചുവിനെയാണ് വീഡിയോയിൽ കാണുന്നത്. പ്രാങ്ക് കോൾ കൈയ്യോടെ പൊക്കി മഞ്ജുഷ.

പത്ത് മാസം കൊണ്ടുള്ള പരിചയം വെച്ച് അച്ചുവിന്റെ കോൾ വന്നപ്പോൾ തന്നെ വീട്ടുകാർക്ക് കൂടി കേൾക്കാനായി മഞ്ജുഷ അച്ചുവിന്റെ കോൾ സ്പീക്കറിലാക്കിയിരുന്നു. കോള്‍ ചെയ്ത് വിശേഷങ്ങള്‍ തിരക്കിയ ശേഷം ആരോടും പറയരുത് ഫ്രണ്ട്ഷിപ്പ് തകരരുത് എന്നെല്ലാം ധരിപ്പിച്ചാണ് മഞ്ജുഷയെ അച്ചു പ്രൊപ്പോസ് ചെയ്തത്. എന്നാല്‍ അപ്പോള്‍ തന്നെ മഞ്ജുഷ ചോദിക്കുന്നത് ഏത് ഇന്റര്‍വ്യൂവില്‍ ഇരുന്നാണ് ഇപ്പോള്‍ കോള്‍ ചെയ്യുന്നതെന്നാണ്. 

അച്ചു എത്ര തന്നെ കണ്‍വിന്‍സിങായി പറഞ്ഞിട്ടും വിശ്വസിക്കാന്‍ മഞ്ജുഷ തയ്യാറായില്ല. അവസാനം അച്ഛനോടൊന്നും പറയരുതേ അച്ഛൻ സെറ്റില്‍ വന്ന് ഇടിക്കുമെന്ന് അച്ചു പറഞ്ഞപ്പോഴാണ് ഫോണ്‍ സ്പീക്കറിലാണെന്ന് മഞ്ജുഷ അച്ചുവിനോട് വെളിപ്പെടുത്തിയത്. അപ്പോഴാണ് അച്ചു പ്രാങ്ക് പാളി താൻ ചമ്മിയെന്ന് മനസിലാക്കിയത്.

ഒന്നുകില്‍ ഏതെങ്കിലും അഭിമുഖത്തില്‍ അല്ലെങ്കില്‍ ചേട്ടന്റെ ചാനലിന് വേണ്ടി അല്ലാതെ എന്നോട് പ്രപ്പോസ് ചെയ്യില്ലെന്ന് മഞ്ജുഷ പറഞ്ഞപ്പോള്‍ അങ്ങിനെ തറപ്പിച്ച് പറയാന്‍ എന്താണ് കാരണം എന്ന് അച്ചു ചോദിച്ചിരുന്നു. പത്ത് മാസമായി ഞാനിപ്പോള്‍ സാന്ത്വനം ടീമിനൊപ്പം വര്‍ക്ക് ചെയ്യുന്നു. എനിക്ക് ചേട്ടനെ നന്നായി അറിയാം.

ഈ പത്ത് മാസത്തിന് ഇടയില്‍ വര്‍ക്ക് സംബന്ധമായ എന്തെങ്കിലും മെസേജസ് അയക്കുകയല്ലാതെ ഒരു കോള്‍ പോലും ചെയ്തിട്ടില്ല. അങ്ങനെയുള്ള ചേട്ടന്‍ ഇപ്പോള്‍ എന്നെ വിളിക്കണം എന്നുണ്ടെങ്കില്‍ അതൊരു പ്രാങ്ക് തന്നെയാണെന്ന് മഞ്ജുഷ പറയുന്നതും വീഡിയോയിൽ കാണാം. തിരുവനന്തപുരം കല്ലറ പാങ്ങോടുള്ള അയിരൂരാണ് അച്ചുവിന്റെ സ്വദേശം. അച്ഛൻ സുഗന്ധൻ മേസ്തിരിയാണ്. അമ്മ രശ്മി വീട്ടമ്മ. സഹോദരി അ‍ഞ്ജു പഠിക്കുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/109802/now-a-video-recently-shared-by-achu-is-going-viral-on-social-media)