logo

'കടയ്ക്കല്‍ ചന്ദ്രന്‍' നെറ്റ്ഫ്ളിക്സിലേക്ക്

Published at Apr 25, 2021 03:58 PM 'കടയ്ക്കല്‍ ചന്ദ്രന്‍' നെറ്റ്ഫ്ളിക്സിലേക്ക്

സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ നിന്ന് ആരംഭിച്ച് ദൃശ്യം 2, ജോജി എന്നിവയില്‍ എത്തിനില്‍ക്കുന്ന ഒടിടി ഡയറക്റ്റ് റിലീസ്, കൂടാതെ തിയറ്ററില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളും മലയാളത്തില്‍ നിന്ന് ഇപ്പോള്‍ മുന്‍നിര ഒടിടി പ്ലാറ്റ്ഫോമുകള്‍ വാങ്ങുന്നുണ്ട്. ആ നിരയിലേക്ക് ഏറ്റവും പുതുതായി എത്തുന്നത് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്‍ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'വണ്‍' ആണ്.


കൊവിഡ് ആദ്യ തരംഗത്തിനു മുന്‍പായി ഭൂരിഭാഗവും ചിത്രീകരിച്ച വണ്ണിന്‍റെ റിലീസ് പക്ഷേ ഒരു വര്‍ഷക്കാലത്തോളം മുടങ്ങിയിരുന്നു. മാര്‍ച്ച് 26നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഒരു മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സില്‍ 27നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. 'വണ്ണി'നു മുന്‍പ് തിയറ്ററുകളിലെത്തിയ മറ്റൊരു മമ്മൂട്ടി ചിത്രമായ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈമില്‍ അടുത്തിടെ റിലീസ് ചെയ്യപ്പെട്ടിരുന്നു.

ഒരു കാലത്ത് മലയാള ചിത്രങ്ങളോട് മുഖം തിരിച്ചിരുന്ന ഒടിടി പ്ലാറ്റ്ഫോമുകള്‍ ആ നിലപാട് മാറ്റിയിരിക്കുന്നത് മലയാളസിനിമയ്ക്ക് ഏറെ പ്രതീക്ഷ പകരുന്ന കാര്യമാണ്. ദൃശ്യം 2, ജോജി എന്നീ ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ നേടിയ വന്‍ പ്രേക്ഷക സ്വീകാര്യത ഒടിടിയില്‍ മലയാളസിനിമയ്ക്ക് വരാനിരിക്കുന്ന വലിയ അവസരങ്ങളുടെ തുടക്കമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.കൊവിഡ് ആദ്യ തരംഗത്തിനു മുന്‍പായി ഭൂരിഭാഗവും ചിത്രീകരിച്ച വണ്ണിന്‍റെ റിലീസ് പക്ഷേ ഒരു വര്‍ഷക്കാലത്തോളം മുടങ്ങിയിരുന്നു. മാര്‍ച്ച് 26നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

'Kadakkal Chandran' to Netflix

Related Stories
നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Jul 29, 2021 04:29 PM

നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

വയനാട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ്...

Read More >>
സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

Jul 29, 2021 02:51 PM

സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ്...

Read More >>
Trending Stories