---
title: "ദേഷ്യപ്പെട്ട് പിടിച്ചുവലിച്ചു കൊണ്ടു പോകുന്ന ഭര്‍ത്താവ്, വ്യാപക വിമര്‍ശനം, വിശദീകരിച്ച് സന ഖാന്‍"
english_title: "Sana Khan explains the husband who gets angry and drags her away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109773/sana-khan-explains-the-husband-who-gets-angry-and-drags-her-away"
published_at: "2023-04-19T12:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f957289401_actor.jpg"
keywords: []
---

# ദേഷ്യപ്പെട്ട് പിടിച്ചുവലിച്ചു കൊണ്ടു പോകുന്ന ഭര്‍ത്താവ്, വ്യാപക വിമര്‍ശനം, വിശദീകരിച്ച് സന ഖാന്‍

> **Lead Summary:** ബാബ സിദ്ദിഖിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നടി സന ഖാന്റെയും ഭര്‍ത്താവ് അനസ് സയിദിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

## Article Content

ബാബ സിദ്ദിഖിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നടി സന ഖാന്റെയും ഭര്‍ത്താവ് അനസ് സയിദിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഗര്‍ഭിണിയായ സനയെ പിടിച്ചു വലിച്ച് കൊണ്ട് പോവുകയാണ് എന്നാരോപിച്ച് അനസിന് നേരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോഴിതാ വീഡിയോയ്ക്ക് പ്രതികരണവുമായെത്തിയിരിക്കുകയാണ് നടി. ഈ വീഡിയോ ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. ഈ വീഡിയോ അല്‍പ്പം വിചിത്രമായി തോന്നുമെന്ന് എനിക്കറിയാം. ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ഡ്രൈവറെ ബന്ധപ്പെട്ടാന്‍ സാധിച്ചിരുന്നില്ല.

പതിവിലധികം സമയം നിന്നത് കൊണ്ട് വിയര്‍ക്കാനും ക്ഷീണം അനുഭവപ്പെടാനും തുടങ്ങി. വല്ലാത്ത ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് അദ്ദേഹം എന്നെ അവിടെ നിന്ന് കൊണ്ടുപോകാനാണ് ശ്രമിച്ചത്.

അവിടെ മറ്റ് അതിഥികള്‍ ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. അവരെ ശല്യപ്പെടുത്തേണ്ട എന്നു കരുതി വേഗം പോകാമെന്ന് ഞാനാണ് അദ്ദേഹത്തോട് പറഞ്ഞത്. ഇതിനെ വേറൊരു രീതിയിലും നിങ്ങള്‍ കാണരുത്. സന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സന ഖാന്റെ മതം മാറ്റവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. സിനിമയുടെ ആത്മീയ വഴി സ്വീകരിക്കുന്നുവെന്ന് താരം വ്യക്തമാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇവരുടെ വിവാഹവും.

### Related Links & Sources
- [Original Story Source](https://moviemax.in/news/109773/sana-khan-explains-the-husband-who-gets-angry-and-drags-her-away)