---
title: "തെരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ കിറ്റ് കൊടുക്കുന്നു: ജോയ് മാത്യു"
english_title: "Joy Mathew reacts to the political controversy after the trial run of Vandebharat Express."
publisher: "moviemax.in"
canonical_url: "https://moviemax.in/news/109749/joy-mathew-reacts-to-the-political-controversy-after-the-trial-run-of-vandebharat-express-new"
published_at: "2023-04-19T10:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f7c9245421_joy_mathew.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ കിറ്റ് കൊടുക്കുന്നു: ജോയ് മാത്യു

> **Lead Summary:** വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്ണിനെ തുടര്‍ന്ന് രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് ജോയ് മാത്യു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ പരിഹസിച്ചു കൊണ്ടാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

## Article Content

വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്ണിനെ തുടര്‍ന്ന് രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് ജോയ് മാത്യു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ പരിഹസിച്ചു കൊണ്ടാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

”തെരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു” എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ട്രെയ്‌നും കിറ്റും നല്‍കിയതിന് ശേഷം നികുതിയായി സര്‍ക്കാരുകള്‍ അത് തിരിച്ചു പിടിക്കും എന്നുള്ള വാര്‍ത്തകളാണ് എത്തുന്നത്.

വന്ദേഭാരത് ട്രെയ്‌നുമായി ബന്ധപ്പെട്ട് നടന്‍ ഹരീഷ് പേരടിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വാര്‍ത്തകളിലെ വേഗം വന്ദേഭാരതിന് ഭാവിയില്‍ ഉണ്ടാകുമെങ്കില്‍ വോട്ട് ചെയ്യാന്‍ തുടങ്ങിയത് മുതല്‍ ഇടതുപക്ഷത്തെ പിന്തുണച്ച താന്‍ ഇനി മുതല്‍ ബിജെപിക്ക് വോട്ട് ചെയ്യും എന്നായിരുന്നു ഹരീഷ് പേരടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/109749/joy-mathew-reacts-to-the-political-controversy-after-the-trial-run-of-vandebharat-express-new)