---
title: "അമൃത സുരേഷിന്‍റെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി ആര്‍ സുരേഷ് അന്തരിച്ചു"
english_title: "Amrita Suresh's father and flute player PR Suresh passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109704/amrita-sureshs-father-and-flute-player-pr-suresh-passed-away"
published_at: "2023-04-18T22:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ed0bbbcb4e_amruthasuresh.jpg"
keywords: []
---

# അമൃത സുരേഷിന്‍റെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി ആര്‍ സുരേഷ് അന്തരിച്ചു

> **Lead Summary:** ഗായിക അമൃത സുരേഷിന്‍റെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി ആര്‍ സുരേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

## Article Content

ഗായിക അമൃത സുരേഷിന്‍റെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി ആര്‍ സുരേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

> പിതാവിന്‍റെ മരണ വിവരം അമൃത ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. "ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ" എന്നാണ് അച്ഛന്‍ അടങ്ങുന്ന ഒരു കുടുംബചിത്രം പങ്കുവച്ചുകൊണ്ട് അമൃത കുറിച്ചത്.

ചക്കരപ്പറമ്പിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ ബുധനാഴ്ച 11 മണി വരെ പൊതുദര്‍ശനം ഉണ്ടാവും. പച്ചാളം ശ്മശാനത്തില്‍ വച്ചാണ് സംസ്കാരം. ഗായിക അഭിരാമി സുരേഷും പി ആര്‍ സുരേഷിന്‍റെ മകളാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/109704/amrita-sureshs-father-and-flute-player-pr-suresh-passed-away)