---
title: "'എന്തുകൊണ്ട് ഈ ക്രൂരത പിണറായി വിജയന്‍ സര്‍'? കൊട്ടിയത്തെ പൊലീസ് അറസ്റ്റിന്‍റെ വീഡിയോ പങ്കുവെച്ച് ഖുഷ്ബു"
english_title: "'Why this cruelty Pinarayi Vijayan sir'? Khushbu shared the video of police arrest in Kotiam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109657/why-this-cruelty-pinarayi-vijayan-sir-khushbu-shared-the-video-of-police-arrest-in-kotiam"
published_at: "2023-04-18T19:30:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ea33cd9475_ghushbu.jpg"
keywords: []
---

# 'എന്തുകൊണ്ട് ഈ ക്രൂരത പിണറായി വിജയന്‍ സര്‍'? കൊട്ടിയത്തെ പൊലീസ് അറസ്റ്റിന്‍റെ വീഡിയോ പങ്കുവെച്ച് ഖുഷ്ബു

> **Lead Summary:** കൊല്ലം കൊട്ടിയത്ത് പൊലീസുകാര്‍ സൈനികനെ അറസ്റ്റ് ചെയ്യുന്നതിന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ച് നടി ഖുഷ്ബു സുന്ദര്‍. ഒരു പ്രാദേശിക വിഷയത്തിന്‍റെ പേരില്‍ ഒരു സൈനികനെ ബലപ്രയോ​ഗത്തിലൂടെ അറസ്റ്റ് ചെയ്യുന്ന കേരള പൊലീസ്.

## Article Content

കൊല്ലം കൊട്ടിയത്ത് പൊലീസുകാര്‍ സൈനികനെ അറസ്റ്റ് ചെയ്യുന്നതിന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ച് നടി ഖുഷ്ബു സുന്ദര്‍. ഒരു പ്രാദേശിക വിഷയത്തിന്‍റെ പേരില്‍ ഒരു സൈനികനെ ബലപ്രയോ​ഗത്തിലൂടെ അറസ്റ്റ് ചെയ്യുന്ന കേരള പൊലീസ്.

മദ്രാസ് റെജിമെന്‍റിലെ നായിക് കിരണ്‍ കുമാറിനെ ഇത്തരത്തില്‍ ക്രൂരമായ രീതിയിലാണ് കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്തുകൊണ്ട് ഈ ക്രൂരത, പിണറായി വിജയന്‍ സര്‍?, മുഖ്യമന്ത്രി പിണറായി വിജയനെ ടാ​ഗ് ചെയ്തുകൊണ്ട് ഖുഷ്ബു ട്വീറ്റ് ചെയ്തു. എന്നാല്‍ കിരണ്‍ കുമാര്‍ ഉള്‍പ്പെട്ട പരാതി അന്വേഷിക്കാനെത്തിയ തങ്ങളെ അദ്ദേഹം ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

[**https://twitter.com/i/status/1648087083280642048**](https://twitter.com/i/status/1648087083280642048)

അതേസമയം, പൊലീസ് സൈനികനെ ക്രൂരമായി മ‍ർദ്ദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കൊട്ടിയം ചെന്താപ്പൂരിലെ എൻഎസ്എസ് കരയോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. സൈനികനായ കിരണ്‍കുമാറിന്റെ അച്ഛൻ തുളസീധരന്‍ പിള്ള കരയോഗം ഓഫീസ് ആക്രമിച്ചു എന്ന് കാണിച്ച് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://moviemax.in/news/109657/why-this-cruelty-pinarayi-vijayan-sir-khushbu-shared-the-video-of-police-arrest-in-kotiam)