---
title: "'ഓജസ് ഈഴവന്‍, അങ്ങനെ പേരിടുമോ?'; മത്സരാര്‍ത്ഥിയോടുള്ള ചോദ്യത്തില്‍ കുടുങ്ങി മുകേഷും നവ്യയും"
english_title: "Mukesh and Navya Nair get caught up in the caste tail reference."
publisher: "moviemax.in"
canonical_url: "https://moviemax.in/news/109634/mukesh-and-navya-nair-get-caught-up-in-the-caste-tail-reference"
published_at: "2023-04-18T16:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e7d88b649a_navyanair.jpg"
keywords: []
---

# 'ഓജസ് ഈഴവന്‍, അങ്ങനെ പേരിടുമോ?'; മത്സരാര്‍ത്ഥിയോടുള്ള ചോദ്യത്തില്‍ കുടുങ്ങി മുകേഷും നവ്യയും

> **Lead Summary:** ജാതി വാലിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കുടുങ്ങി മുകേഷും നവ്യ നായരും. മഴവില്‍ മനോരമയിലെ ഷോയ്ക്കിടെ മത്സരാര്‍ത്ഥിയുമായുള്ള സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

## Article Content

ജാതി വാലിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കുടുങ്ങി മുകേഷും നവ്യ നായരും. മഴവില്‍ മനോരമയിലെ ഷോയ്ക്കിടെ മത്സരാര്‍ത്ഥിയുമായുള്ള സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഓജസ് ഈഴവന്‍ എന്ന മത്സരാര്‍ത്ഥിയുടെ പേരിനെ ചൊല്ലിയുള്ള സംഭാഷണമാണ് ശ്രദ്ധ നേടിയത്. ”എന്റെ പേര് ഓജസ് ഈഴവന്‍, എന്‍എസ്എസ് കോളജ് ഒറ്റപ്പാലം, തേര്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്” എന്നായിരുന്നു മത്സരാര്‍ത്ഥി പറഞ്ഞത്.

”ഓജസ് ഈഴവന്‍, അങ്ങനെ പേരിടുമോ” എന്നായിരുന്നു മുകേഷിന്റെ ചോദ്യം. ”പാര്‍വതി നായര്‍, പാര്‍വതി നമ്പൂതിരി എന്നൊക്കെ ഇടാമെങ്കില്‍ ഓജസ് ഈഴവന്‍ എന്നുമിടാം” എന്നാണ് ഓജസ് മറുപടി നല്‍കിയത്. ”അങ്ങനെ ഇടാം എന്നാലും നമ്മള്‍ അങ്ങനെ കേട്ടിട്ടില്ല, അതുകൊണ്ട് ചോദിച്ചതാണ്” എന്നാണ് ഇതിനോട് മുകേഷ് പ്രതികരിച്ചത്.

സ്വന്തമായിട്ട് ഇട്ടതാണല്ലേ എന്ന് നവ്യ നായരും ചോദിക്കുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഓജസിനെ അഭിനന്ദിച്ചും മുകേഷിനെയും നവ്യയെയും വിമര്‍ശിച്ചുമാണ് കമന്റുകള്‍ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/109634/mukesh-and-navya-nair-get-caught-up-in-the-caste-tail-reference)