logo

സൂര്യ ഒരു പെര്‍ഫെക്ട് അച്ഛനാണ്; ജ്യോതിക

Published at Apr 25, 2021 03:43 PM സൂര്യ ഒരു പെര്‍ഫെക്ട് അച്ഛനാണ്; ജ്യോതിക

സൂര്യയെ പോലെ പെര്‍ഫെക്ടായൊരു ഭര്‍ത്താവിനെ മറ്റാര്‍ക്കും കിട്ടിയിട്ടുണ്ടാവില്ലെന്ന് തെന്നിന്ത്യന്‍ നടി ജ്യോതിക പലപ്പോഴും പറയാറുണ്ട്. പല അഭിമുഖങ്ങളിലും സൂര്യയെ കുറിച്ച് ജ്യോതിക പറഞ്ഞ വാക്കുകള്‍ ആരാധികമാരുടെ ഇഷ്ടം നേടിയെടുത്തതാണ്. അതുപോലെ തന്നെയാണ് തിരിച്ചും. ജ്യോതികയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നയാളാണ് സൂര്യ.സിനിമയിലെ എത്ര വലിയ ഹീറോ ആണെങ്കിലും ഭാര്യയ്ക്കും മക്കള്‍ക്കും പ്രധാന്യം കൊടുത്താണ് സൂര്യ ജീവിക്കുന്നത്. അദ്ദേഹമൊരു പെര്‍ഫെക്ട് അച്ഛനാണെന്നാണ് ജ്യോതിക പറയുന്നത്. മക്കളെ പഠിപ്പിക്കുന്നതും അവരെ ഉറക്കുന്നതൊക്കെ സൂര്യ വളരെ ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് പറയുകയാണ് നടിയിപ്പോള്‍.

ദിയ ഭരനാട്യവും ബാഡ്മിന്റനും ദേവ് കരാട്ടേയും ബാഡ്മിന്റനും പരിശീലിക്കുന്നുണ്ട്. കൂടാതെ പിയാനോ ക്ലാസിലും ഇരുവരും പോകുന്നുണ്ട്. കുട്ടികള്‍ ഒരു കായിക ഇനത്തിലും ഒരു കലാപരമായ എന്തെങ്കിലും പരിശീലിക്കുന്നത് വളരെ നല്ലതാണ്. അനാവശ്യ വീഡിയോ ഗെയിമില്‍ നിന്നും ടിവി കാണലില്‍ നിന്നും കുട്ടികളുടെ ശ്രദ്ധ തിരിക്കാന്‍ ഇത് വളരെ സഹായിക്കുന്നു. അവരുടെ താല്‍പര്യങ്ങള്‍ അറിഞ്ഞ് മാത്രമാകണം ഇത്തരം പരിശീലനങ്ങള്‍ നല്‍കാന്‍. മക്കളെ ഒന്നിനും നിര്‍ബന്ധിക്കാറില്ലെന്നാണ് ജ്യോതിക പറയുന്നത്.

ആണ്‍കുട്ടി പെണ്‍കുട്ടി എന്ന വ്യത്യാസമൊന്നും കാട്ടാതെ രണ്ട് പേര്‍ക്കും തുല്യപ്രധാന്യം നല്‍കാനും രണ്ട് പേരെയും ഒരേ രീതിയില്‍ തന്നെ പരിഗണിക്കാനും ശ്രദ്ധിക്കാറുണ്ടെന്നാണ് ജ്യോതിക പറയുന്നത്. എന്ത് കാര്യത്തിനും മാതാപിതാക്കള്‍ തന്നെയാകണം അവര്‍ക്ക് മാതൃകയാകേണ്ടത്. മാതാപിതാക്കള്‍ അടുത്ത് ഉണ്ടായിരിക്കേണ്ട സമയതക്തൊക്കെ അവര്‍ക്കൊപ്പം ഉണ്ടാകണമെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെയാണ് തിരക്കേറിയ നടി ആയിരുന്നിട്ടും ജ്യോതിക  സിനിമയില്‍ നിന്ന് വിട്ട് നിന്നത്.

മക്കളോട് മാത്രമല്ല അവരുടെ കൂട്ടുകാരോടും അവരുടെ മാതാപിതാക്കളുമായിട്ടും നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്. തങ്ങളും മറ്റ് കുട്ടികളെ പോലെ സാധാരണ കുട്ടികളാണെന്നും മറ്റ് മാതാപിതാക്കളെ പോലെ പ്രൊഫഷണല്‍ ജോലി മാത്രമാണ് ചെയ്യുന്നെന്നും കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ഇത് ഉപകരിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. എല്ലാ കുട്ടികളെയും പോലെ വീഡിയോ ഗെയിമിലൊക്കെ കുട്ടികള്‍ക്ക് താല്‍പര്യം ഉണ്ടെങ്കിലും ദിവസവും അരമണിക്കൂര്‍ മാത്രമാണ് ഇത്തരം കളികള്‍ക്ക് അവര്‍ക്ക് അനുവദിച്ചിട്ടുള്ളു. പഠനം കൂടാതെ മറ്റ് പല പഠ്യേതര പ്രവര്‍ത്തനങ്ങളിലും ദിയയും ദേവും പരിശീലനം നേടുന്നുണ്ട്. അതുകൊണ്ട് തന്നെ സമയം ഫലപ്രദമായി ഉപയോഗിക്കാനും എല്ലാ കാര്യങ്ങളും അച്ചടക്കത്തോടെ ചെയ്യാനും ഇത് സഹായിക്കും.

സൂര്യ ഒരു പെര്‍ഫെക്ട് അച്ഛനാണെന്നാണ് ജ്യോതികയുടെ അഭിപ്രായം. കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിലും അവരെ പഠിപ്പിക്കാന്‍ സഹായിക്കാനും എന്തിനേറെ അവരെ ഉറക്കുന്നത് പോലും സൂര്യ ഏറെ ആസ്വദിച്ചാണ് ചെയ്യുന്നത്. ഞായറാഴ്ചകളിലെ ഷൂട്ടിങ്ങ് കഴിവതും ഒഴിവാക്കി മക്കളൊപ്പം ചിലവഴിക്കാന്‍ സൂര്യ ശ്രദ്ധിക്കാറുണ്ട്. മക്കളടെ സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് അധികം കൊണ്ട് വരാറില്ല. അച്ഛന്റെയും അമ്മയുടെയും ഒരുപാട് സിനിമകളൊന്നും അവര്‍ കണ്ടിട്ടുമില്ല. തങ്ങളെ ജ്യോതികയും സൂര്യയുമായിട്ടല്ല അപ്പയും അമ്മയുമായി കാണാനാണ് കൂടുതല്‍ ഇഷ്ടമെന്നും ജ്യോതിക പറയുന്നു.

Surya is a perfect father; Jyothika

Related Stories
ആ അധ്യായം അവസാനിക്കുന്നു,വിവാഹ മോചിതയാകുന്നുവെന്ന് മിയ ഖലീഫ

Jul 26, 2021 03:09 PM

ആ അധ്യായം അവസാനിക്കുന്നു,വിവാഹ മോചിതയാകുന്നുവെന്ന് മിയ ഖലീഫ

ഒരുവിധത്തിലുമുള്ള കുറ്റബോധം ഇല്ല, ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. പ്രത്യേകം ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കൾ എന്നിവർ വഴി...

Read More >>
കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ മറ്റ് ചില ബിസിനസുകൾ ഇതാ

Jun 30, 2021 02:58 PM

കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ മറ്റ് ചില ബിസിനസുകൾ ഇതാ

എന്നാല്‍ സിനിമകളില്‍ ഇങ്ങനെ മുഴുകി അഭിനയിക്കുമ്പോഴും, കോടികള്‍ പ്രതിഫലം വാങ്ങുമ്പോഴും മറ്റൊരു സുരക്ഷാ മുന്‍കരുതല്‍ കൂടെ കണ്ട് വച്ച ചില മുന്‍നിര...

Read More >>
Trending Stories