ഗർഭിണിയായ മുൻ നടിയുടെ കൈ ദേഷ്യത്തിൽ പിടിച്ചു വലിച്ച് കൊണ്ടുപോകുന്ന ഭർത്താവ്; വീഡിയോ വൈറൽ

ഗർഭിണിയായ മുൻ നടിയുടെ കൈ ദേഷ്യത്തിൽ പിടിച്ചു വലിച്ച് കൊണ്ടുപോകുന്ന ഭർത്താവ്;  വീഡിയോ വൈറൽ
2023-04-18T13:27:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ സന ഖാൻ. ഒരുകാലത്ത് സിനിമ മേഖലയിൽ ഇവർ വളരെ സജീവമായിരുന്നു. പിന്നീട് സിനിമാ ജീവിതം ഇവരുടെ മതവിശ്വാസത്തെ ബാധിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ഇവർ സിനിമ മേഖലയിൽ നിന്നും വിടവാങ്ങുകയായിരുന്നു. പിന്നീട് ഇവർ മുഫ്തി അനസ് സെയ്ദ് എന്ന വ്യക്തിയെ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ഇൻസ്റ്റാഗ്രാം വഴി പങ്കു വയ്ക്കാറുണ്ട്.

ഇപ്പോൾ ഇവർ ഗർഭിണിയാണ്. അതേസമയം കോൺഗ്രസ് നേതാവും എംഎൽഎയും ആയിട്ടുള്ള ബാബാ സിദ്ദിഖിയുടെ ഇഫ്താർ പരിപാടിയിലാണ് ഇപ്പോൾ ഇവരും ഭർത്താവും പങ്കെടുക്കുന്നത്. പരിപാടിയുടെ ഇടയിൽ ഇവരുടെ കൈപിടിച്ചു ദേഷ്യത്തിൽ വേഗത്തിൽ നടന്നു പോകുന്ന ഭർത്താവിനെ കാണാം. ഗർഭിണി ആയതുകൊണ്ട് തന്നെ വളരെ അവശയായിട്ടാണ് താരത്തെ വീഡിയോയിൽ കാണപ്പെടുന്നത്.


ഇത്ര വേഗത്തിൽ നടക്കാൻ പറ്റുന്നില്ല എന്നും, ഞാൻ ക്ഷീണിതയാണ് എന്നും താരം പറയുന്നത് കേൾക്കാം. നിരവധി ആളുകളാണ് ഇപ്പോൾ ഈ വീഡിയോയുടെ താഴെ ഭർത്താവിനെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നത്. ഗർഭിണിയായ ഭാര്യയോട് ഇതുപോലെ ഉള്ള പെരുമാറ്റം വളരെ മോശമായിപ്പോയി എന്നാണ് പ്രേക്ഷകർ പറയുന്നത്.

എന്നാൽ പ്രചരിക്കുന്ന വാർത്തകൾ എല്ലാം തെറ്റാണ് എന്നാണ് നടി പറയുന്നത്. ഡ്രൈവറെ വിളിച്ചിട്ട് ഒരുപാട് നേരം ആയി എങ്കിലും ഫോണിൽ കിട്ടാത്തതുകൊണ്ട് നിന്ന് മടുത്തപ്പോൾ ആൾക്കൂട്ടം ഒഴിഞ്ഞ സ്ഥലത്തേക്ക് പോകുന്നതാണ് എന്നാണ് നടി പറയുന്നത്.

എവിടെയെങ്കിലും അല്പം നേരം മനസ്സമാധാനത്തോടെ ഇരുന്ന് വെള്ളം കുടിച്ചാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നു നടി എന്നും ഫോട്ടോഗ്രാഫർമാരുടെ പക്കൽ നിന്നും ദൂരത്തേക്ക് കൊണ്ടുപോവുകയായിരുന്നു ഭർത്താവ് എന്നുമാണ് നടി പറയുന്നത്.

ഭർത്താവിനോട് വേഗത്തിൽ നടക്കുവാൻ പറഞ്ഞത് താൻ തന്നെയാണ് എന്നാണ് നടി പറയുന്നത്. ഫോട്ടോഗ്രാഫർമാരുടെ ശല്യം ഇല്ലാതെ ആക്കുവാൻ ആണ് ഭർത്താവ് അങ്ങനെ ചെയ്തത് എന്നും ദയവുചെയ്ത് അദ്ദേഹത്തെ കുറ്റം പറയരുത് എന്നുമാണ് സനപ്രകരിക്കുന്നത്.

Content Highlight: The husband who grabbed the hand of the pregnant ex-actress and dragged her away in anger; video viral,

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup