---
title: "അതുവെച്ച് നിങ്ങള്‍ റേറ്റിംഗുണ്ടാക്കരുത്;  മാധ്യമങ്ങളോട് ഷൈന്‍ ടോം ചാക്കോ"
english_title: "Actor Shine Tom Chacko's sister's engagement video goes viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/109564/actor-shine-tom-chackos-sisters-engagement-video-goes-viral"
published_at: "2023-04-18T12:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e3c7702585_SHINETOMCHAKO.jpg"
keywords: []
---

# അതുവെച്ച് നിങ്ങള്‍ റേറ്റിംഗുണ്ടാക്കരുത്;  മാധ്യമങ്ങളോട് ഷൈന്‍ ടോം ചാക്കോ

> **Lead Summary:** നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സഹോദരിയുടെ വിവാഹ നിശ്ചയ വീഡിയോ വൈറലാകുന്നു. ഇളയ സഹോദരിയുടെ വിവാഹനിശ്ചയമാണ് കഴിഞ്ഞ ദിവസം നടന്നത്.

## Article Content

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സഹോദരിയുടെ വിവാഹ നിശ്ചയ വീഡിയോ വൈറലാകുന്നു. ഇളയ സഹോദരിയുടെ വിവാഹനിശ്ചയമാണ് കഴിഞ്ഞ ദിവസം നടന്നത്.

ഇതിനിടെ താരം മാധ്യമങ്ങളോട് പ്രതികരിച്ച് സംസാരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ”ഇത് എന്റെ പെങ്ങളുടെ കല്യാണമാണ്, ഞാന്‍ ഓടാതെ നിങ്ങള്‍ ഓടുമോ? എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ല.

പെങ്ങളുടെ കല്യാണത്തിന് ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്നൊക്കെ വരും. ഒരു സ്ഥലത്ത് അടങ്ങി ഇരിക്കാനൊന്നും പോവുന്നില്ല ഞാന്‍.” ”അതുവെച്ച് നിങ്ങള്‍ റേറ്റിംഗുണ്ടാക്കരുത്” എന്നാണ് ഷൈന്‍ പുറകെ കൂടിയ ക്യാമറ ടീമിനോട് പറയുന്നത്.

വേദിയില്‍ ഷൈന്‍ സംസാരിച്ചതും ശ്രദ്ധ നേടി. 9-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ പെങ്ങള്‍ ഉണ്ടാവുന്നതെന്നും ഫോട്ടോയില്‍ നില്‍ക്കാന്‍ ഇഷ്ടമാണെന്നും ഷൈന്‍ പറയുന്നുണ്ട്.

ദിലീപ് അടക്കമുള്ള താരങ്ങളും ചടങ്ങില്‍ എത്തിയിരുന്നു. ‘അടി’ എന്ന സിനിമയാണ് താരത്തിന്റെതായി റിലീസ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ അഹാന കൃഷ്ണ ആണ് നായിക. ‘നീലവെളിച്ചം’ ആണ് ഇനി ഷൈനിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/109564/actor-shine-tom-chackos-sisters-engagement-video-goes-viral)