---
title: "കിണറ്റിൽ നിന്നും പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുരങ്ങന്റെ പെടാപ്പാട്,  വീഡിയോ"
english_title: "A monkey rescues a kitten from a well, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109529/a-monkey-rescues-a-kitten-from-a-well-video"
published_at: "2023-04-18T10:35:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e2537ed8f6_viral.jpg"
keywords: []
---

# കിണറ്റിൽ നിന്നും പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുരങ്ങന്റെ പെടാപ്പാട്,  വീഡിയോ

> **Lead Summary:** ദിവസവും അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ തന്നെ മൃ​ഗങ്ങളുടെ വീഡിയോയും ഏറെയാണ്. അവ കാണുന്നത് ആളുകൾക്ക് ഇഷ്ടമുള്ള കാര്യവും ആണ്. അതിൽ തന്നെ കുരങ്ങുകളുടെ വീഡിയോ ആളുകൾ ഏറെ ഇഷ്ടപ്പെടുന്നു. ചില വീഡിയോ കാണുമ്പോൾ മനുഷ്യരേക്കാൾ ദയയും അനുകമ്പയുമുണ്ടോ കുരങ്ങുകൾക്ക് എന്ന് തോന്നിപ്പോകും.

## Article Content

ദിവസവും അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ തന്നെ മൃ​ഗങ്ങളുടെ വീഡിയോയും ഏറെയാണ്. അവ കാണുന്നത് ആളുകൾക്ക് ഇഷ്ടമുള്ള കാര്യവും ആണ്. അതിൽ തന്നെ കുരങ്ങുകളുടെ വീഡിയോ ആളുകൾ ഏറെ ഇഷ്ടപ്പെടുന്നു. ചില വീഡിയോ കാണുമ്പോൾ മനുഷ്യരേക്കാൾ ദയയും അനുകമ്പയുമുണ്ടോ കുരങ്ങുകൾക്ക് എന്ന് തോന്നിപ്പോകും.

അങ്ങനെ ഒരു വീ‍ഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നത്. വീഡിയോയിൽ ഒരു കിണറിനുള്ളിൽ അകപ്പെട്ട് പോയ ഒരു പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുരങ്ങ് നടത്തുന്ന ശ്രമങ്ങളാണ് കാണുന്നത്. വളരെയേറെ നേരം പരിശ്രമിച്ചു എങ്കിലും കുരങ്ങന് പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ആവുന്നില്ല. ഒടുവിൽ ഒരു യുവതിയാണ് കിണറ്റിൽ ഇറങ്ങി അതിനെ പുറത്ത് എത്തിക്കുന്നത്.

CCTV IDIOTS ആണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ കിണറ്റിൽ വീണിരിക്കുന്ന പൂച്ചക്കുഞ്ഞിനെ കാണാം. ഒരു കുരങ്ങൻ അതിന്റെ ദയനീയാവസ്ഥ കണ്ട് അതിനെ എങ്ങനെ എങ്കിലും പുറത്തെത്തിക്കാൻ പെടാപ്പാട് പെടുകയാണ്.

എന്നാൽ, എത്ര ശ്രമിച്ചിട്ടും പൂച്ചക്കുഞ്ഞിനെ പുറത്തെത്തിക്കാൻ അതിന് കഴിയുന്നില്ല. ഒടുവിൽ പെൺകുട്ടി കിണറ്റിൽ ഇറങ്ങി പൂച്ചയെ രക്ഷിക്കുന്നത് കാണാം. അപ്പോഴെല്ലാം എന്താണ് സംഭവിക്കുന്നത് എന്ന ഉദ്വേ​ഗത്തോടെ കുരങ്ങൻ നോക്കി നിൽക്കുന്നുണ്ട്. പൂച്ചയെ കിണറ്റിൽ നിന്നും എടുത്തയുടനെ യുവതി അതിനെ കുരങ്ങന് കൈമാറുന്നു.

[**https://twitter.com/i/status/1647581740830199811**](https://twitter.com/i/status/1647581740830199811)

കുരങ്ങൻ സ്നേഹത്തോടെ അതിന്റെ ദേഹം തുടക്കുന്നതും തലോടുന്നതും ഒക്കെ വീഡിയോയിൽ കാണാം. ഒടുവിൽ യുവതി പൂച്ചയുടെ ദേഹം തുടച്ച് കൊടുക്കുമ്പോൾ കുരങ്ങൻ അതിനെ കെട്ടിപ്പിടിക്കുന്നതും കാണാം. അതിവേ​ഗം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ, ഈ വീഡിയോ ഷൂട്ട് ചെയ്യുന്ന ആളിന് പൂച്ചക്കുഞ്ഞിനെ രക്ഷിച്ചു കൂടേ എന്ന് അനവധിപ്പേർ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/109529/a-monkey-rescues-a-kitten-from-a-well-video)