---
title: "ജയറാമിനൊപ്പം ശബരിമല ദര്‍ശനം നടത്തി പാർവതി, ചിത്രങ്ങൾ "
english_title: "Photos and videos of Parvathy visiting Sabarimala with Jayaram are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/109526/photos-and-videos-of-parvathy-visiting-sabarimala-with-jayaram-are-going-viral"
published_at: "2023-04-18T10:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e21e44e9c4_jayaramparvathi.jpg"
keywords: []
---

# ജയറാമിനൊപ്പം ശബരിമല ദര്‍ശനം നടത്തി പാർവതി, ചിത്രങ്ങൾ 

> **Lead Summary:** മലയാളികളുടെ പ്രിയ താര കുടുംബമാണ് ജയറാമിന്റേത്. അച്ഛന്റെയും അമ്മയുടെയും വഴിയെ മകൻ കാളിദാസും സിനിമയിൽ എത്തി തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

## Article Content

മലയാളികളുടെ പ്രിയ താര കുടുംബമാണ് ജയറാമിന്റേത്. അച്ഛന്റെയും അമ്മയുടെയും വഴിയെ മകൻ കാളിദാസും സിനിമയിൽ എത്തി തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

മോഡിലിങ്ങുമായി മുന്നോട്ടു പോകുകയാണ് മാളവിക. താര കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ജയറാമിനൊപ്പം ശബരിമലയിൽ ദർശനം നടത്തിയ പാർവതിയുടെ ഫോട്ടോകളും വീഡിയോകളുമാണ് വൈറലാകുന്നത്.

**

മാലയിട്ട്, ഭക്തിനിർഭരമായി ശബരിമലയിൽ പ്രാർത്ഥന നടത്തുന്ന ചിത്രങ്ങൾ ജയറാം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ആദ്യമായാണ് ജയറാമും പാർവതിയും ഒരുമിച്ച് ശബരിമലയിൽ എത്തുന്നത്.

[https://www.instagram.com/actorjayaram_official/?utm_source=ig_embed&ig_rid=b6746850-8f95-4281-9311-56d56356e6a1**](https://www.instagram.com/actorjayaram_official/?utm_source=ig_embed&ig_rid=b6746850-8f95-4281-9311-56d56356e6a1)

സന്നിധാനത്ത് സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല- മകരവിളക്ക് വേളകളില്‍ ജയറാം ശബരിമലയിൽ എത്താറുണ്ട്. അടുത്തിടെ ജയം രവിക്കൊപ്പവും ജയറാം ഇവിടെ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/109526/photos-and-videos-of-parvathy-visiting-sabarimala-with-jayaram-are-going-viral)