---
title: "'നമ്മള്‍ ഒരുമിച്ചുണ്ടാകുന്നതിനേക്കാൾ സന്തോഷം മറ്റൊന്നിനുമില്ല'; ഇത്തയ്ക്ക് ആശംസയുമായി ദുൽഖർ"
english_title: "Dulquer's new post is getting attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109505/dulquers-new-post-is-getting-attention"
published_at: "2023-04-18T08:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e072faded5_surmi.jpg"
keywords: []
---

# 'നമ്മള്‍ ഒരുമിച്ചുണ്ടാകുന്നതിനേക്കാൾ സന്തോഷം മറ്റൊന്നിനുമില്ല'; ഇത്തയ്ക്ക് ആശംസയുമായി ദുൽഖർ

> **Lead Summary:** മലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ അല്ലാതെ എത്തി ചുരുങ്ങിയ കാലം കൊണ്ട് വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ നടനായി.

## Article Content

മലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ അല്ലാതെ എത്തി ചുരുങ്ങിയ കാലം കൊണ്ട് വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ നടനായി.

 ദുൽഖറിന്റെ പുതിയൊരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. സഹോദരി സുറുമിക്ക് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ടുള്ള പോസ്റ്റ് ആണിത്. ഒരുപാട് സമയം ഒരുമിച്ച് ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ദുൽഖർ പറയുന്നു.

സുറുമിക്ക് ഒപ്പമുള്ള ഫോട്ടോയും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സുറുമിക്ക് പിറന്നാളാശംസകളറിയിച്ച് എത്തിയിരിക്കുന്നത്.

> "എന്റെ ഇത്തക്ക് പിറന്നാൾ ആശംസകൾ. ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായി വേറൊന്നുമില്ല. നമ്മള്‍ ഒരുമിച്ച് പങ്കുവച്ച സമയമാണ് ഏറ്റവും ലളിതം. വ്യത്യസ്തമായ ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

> ഈ വര്‍ഷമെങ്കിലും ഒരുമിച്ച് സമയം ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെ നമ്മള്‍ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നിനുമില്ല", എന്നാണ് ദുൽഖർ കുറിച്ചത്.

പിതാവിന്റെയും സഹോദരന്റെ വഴിയിൽ നിന്നും മാറി ചിത്ര രചനയാണ് സുറുമി തെരഞ്ഞെടുത്തിരിക്കുന്നത്. സുറുമി വരച്ച ഏതാനും ചിത്രങ്ങള്‍ മുമ്പ് വില്‍പനയ്‌ക്ക് വെച്ചിരുന്നു. സിനിമ ഇഷ്ടമാണെന്നും എന്നാൽ വാപ്പയെപോലെയോ സഹോദരനെ പോലെയോ ക്യാമറയ്ക്ക് മുന്നില്‍ വരാൻ താൽപര്യം ഇല്ലെന്നാണ് സിനിമാ താല്പര്യത്തെ കുറിച്ച് മുമ്പൊരിക്കൽ സുറുമി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/109505/dulquers-new-post-is-getting-attention)