---
title: "കണ്ണൂരിലെ മുസ്ലിം കല്യാണങ്ങളിൽ സ്ത്രീകളെ പരിഗണിക്കുന്നത് അങ്ങനെയാണ്;  നിഖില വിമൽ"
english_title: "This is how women are treated in Muslim weddings in Kannur; Nikhila Vimal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109500/this-is-how-women-are-treated-in-muslim-weddings-in-kannur-nikhila-vimal"
published_at: "2023-04-18T07:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643dfde3beed1_nikhila_vimal.jpg"
keywords: []
---

# കണ്ണൂരിലെ മുസ്ലിം കല്യാണങ്ങളിൽ സ്ത്രീകളെ പരിഗണിക്കുന്നത് അങ്ങനെയാണ്;  നിഖില വിമൽ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ സിനിമയായ അയൽവാശി റിലീസ് ആവാൻ പോവുകയാണ്. ഇപ്പോൾ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിനിമ ഗാലറിക്ക് താരം നൽകിയ അഭിമുഖത്തിൽ താരം പറയുന്ന വാക്കുകൾ ആണ് വലിയ രീതിയിൽ വിവാദമായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ സിനിമയായ അയൽവാശി റിലീസ് ആവാൻ പോവുകയാണ്. ഇപ്പോൾ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിനിമ ഗാലറിക്ക് താരം നൽകിയ അഭിമുഖത്തിൽ താരം പറയുന്ന വാക്കുകൾ ആണ് വലിയ രീതിയിൽ വിവാദമായി മാറിക്കൊണ്ടിരിക്കുന്നത്.

നാട്ടിലെ കല്യാണം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് തലേദിവസത്തെ ഭക്ഷണം ആയിരിക്കും. കോളേജിൽ പഠിക്കുന്ന സമയത്ത് മുസ്ലിം കല്യാണങ്ങൾക്ക് പോയിട്ടുണ്ട്. കണ്ണൂർ ഭാഗത്തുള്ള മുസ്ലിം കല്യാണത്തിന് സ്ത്രീകളെ അടുക്കള ഭാഗത്ത് ആയിരിക്കും ഭക്ഷണം കഴിക്കുവാൻ വേണ്ടി ഇരുത്തുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ് തുടരുന്നത്. വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല – താരം പറയുന്നു.

ആണുങ്ങളൊക്കെ പുറത്ത് ആയിരിക്കും ഇരിക്കുക. പെണ്ണുങ്ങൾ അടുക്കള ഭാഗത്ത് ആയിരിക്കും ഇരിക്കുക. അതുപോലെ കല്യാണം കഴിഞ്ഞാൽ ആണുങ്ങൾ പെണ്ണിൻറെ വീട്ടിൽ വന്ന് താമസിക്കാറുണ്ട്. അവരെ പുയ്യാപ്ല എന്നാണ് വിളിക്കുന്നത്.

മരിക്കുന്നത് വരെ അവർ പുയ്യാപ്ലമാർ ആണ്. അവർ ഇപ്പോൾ വന്നാലും അവരെ വലിയ രീതിയിൽ സൽക്കരിക്കും. മരിച്ചാൽ പോലും പുയ്യാപ്ല മരിച്ചു എന്നാണ് അവർ പറയുക. ഇതൊക്കെയാണ് നാട്ടിലെ കല്യാണം എന്ന് പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് – നടി പറയുന്നു.

അതേസമയം താരം പറഞ്ഞിരിക്കുന്നത് കടുത്ത ഇസ്ലാമിക വിരുദ്ധതയാണ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. പുറമേക്ക് കമ്മ്യൂണിസ്റ്റുകാരി ആണ് എന്ന് പറയുന്നുണ്ടെങ്കിലും അത് കേവലം കപട രാഷ്ട്രീയമാണ് എന്നും ഇവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സംഘി ഇപ്പോഴാണ് പുറത്തുവന്നത് എന്നുമാണ് പ്രേക്ഷകർ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/109500/this-is-how-women-are-treated-in-muslim-weddings-in-kannur-nikhila-vimal)