---
title: "അതെല്ലാം ചെയ്തത് മനപ്പൂർവ്വമാണ്, എൻ്റെ ലക്ഷ്യം അതായിരുന്നു;  ഹനാൻ "
english_title: "Hanan's words after leaving Bigg Boss are getting attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109327/hanans-words-after-leaving-bigg-boss-are-getting-attention"
published_at: "2023-04-17T10:40:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643cd513b514a_hanan.jpg"
keywords: []
---

# അതെല്ലാം ചെയ്തത് മനപ്പൂർവ്വമാണ്, എൻ്റെ ലക്ഷ്യം അതായിരുന്നു;  ഹനാൻ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു ഹനാൻ. ജീവിക്കുവാൻ വേണ്ടി സ്കൂൾ യൂണിഫോമിൽ മീൻ വിൽക്കുവാൻ ഇറങ്ങിയ ഇവരുടെ ചിത്രം മലയാളികൾ എന്നും മറന്നിട്ടില്ല.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു ഹനാൻ. ജീവിക്കുവാൻ വേണ്ടി സ്കൂൾ യൂണിഫോമിൽ മീൻ വിൽക്കുവാൻ ഇറങ്ങിയ ഇവരുടെ ചിത്രം മലയാളികൾ എന്നും മറന്നിട്ടില്ല.

പക്ഷേ അതെല്ലാം ഒരു പിആർ വർക്കിന്റെ ഭാഗമായിരുന്നു എന്ന് മലയാളികൾ പിന്നീട് ഞെട്ടലോടെ ആണ് മനസ്സിലാക്കിയത്. പിന്നീട് ഇവർ ഒരു മോഡൽ ആയി മാറുകയായിരുന്നു. ഇവർക്ക് ആക്സിഡൻറ് സംഭവിച്ച വാർത്തകൾ എല്ലാം തന്നെ മലയാളികൾ ഞെട്ടലോടെ ആണ് കേട്ടത്.

അതേ സമയം ഇവർ പിന്നീട് ബിഗ് ബോസ് സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തുകയായിരുന്നു. രണ്ടു ദിവസങ്ങൾ മാത്രമാണ് ഇവർ വീടിനുള്ളിൽ ഉണ്ടായിരുന്നത്. ഇത്രയും മോശം ബിഗ് ബോസ് മത്സരാർത്ഥിയെ ചരിത്രത്തിൽ കണ്ടിട്ടില്ല എന്നാണ് പ്രേക്ഷകർ എല്ലാവരും അഭിപ്രായപ്പെട്ടത്. പെരുമാറ്റവും സംസാരവും എല്ലാം ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളെ മാത്രമല്ല കാണുന്ന പ്രേക്ഷകരെ പോലും അത്യന്തം വെറുപ്പിക്കുന്നത് ആയിരുന്നു.

എന്നാൽ മെഡിക്കൽ കാരണങ്ങൾ കൊണ്ട് ഇവരെ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇവരെ പുറത്താക്കിയപ്പോൾ വലിയ മനസ്സമാധാനം ലഭിച്ചു എന്നാണ് ബിഗ് ബോസ് പ്രേക്ഷകർ പറഞ്ഞത്.

അതേ സമയം ബിഗ് ബോസ് വീട്ടിലെ പെരുമാറ്റം മനപ്പൂർവം തന്നെയായിരുന്നു എന്നാണ് ഹനാൻ ഇപ്പോൾ പറയുന്നത്. താൻ അവിടെ ഒരു ടോം ആൻഡ് ജെറി സ്റ്റാറ്റസ് കളിച്ചത് എന്നും താൻ ആയിരുന്നു ജെറി എന്നും ബിഗ് ബോസ് ആയിരുന്നു തൻറെ ടോം എന്നുമാണ് താരം പറയുന്നത്.

അവിടെയുള്ള മനുഷ്യരുടെ റിയൽ സ്വഭാവം പുറത്തുകൊണ്ടുവരുവാൻ വേണ്ടിയായിരുന്നു താൻ ഇങ്ങനെയൊക്കെ ചെയ്തത് എന്നും എല്ലാ മനുഷ്യരും എല്ലാം തികഞ്ഞത് അല്ല എന്നും അവിടെ ഉള്ളവർ എല്ലാം തന്റെ കുറ്റങ്ങളാണ് കണ്ടുപിടിക്കുവാൻ കൂടുതൽ ശ്രമിച്ചത് എന്നും തനിക്ക് ഒരു കുഴപ്പവുമില്ല എന്ന് ടെസ്റ്റ് ചെയ്തതിനുശേഷം ആണ് ബിഗ് ബോസ് തന്നെ വീട്ടിലേക്ക് അയച്ചത് എന്നുമാണ് ഹനാൻ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/109327/hanans-words-after-leaving-bigg-boss-are-getting-attention)