---
title: "'താമര ചിഹ്നത്തിൽ വോട്ട് ചെയ്യും, ഇല്ലെങ്കിൽ അവർക്കെതിരെ വിരൽ ചൂണ്ടും'; വന്ദേ ഭാരത് എക്സ്പ്രസിനെ കുറിച്ച്  ഹരീഷ് പേരടി"
english_title: "Actor Harish Peradi's words about Vande Bharat Express reaching Kerala are getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/109323/actor-harish-peradis-words-about-vande-bharat-express-reaching-kerala-are-getting-attention"
published_at: "2023-04-17T10:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643cce2f53afe_hareesh_peradi.jpg"
keywords: []
---

# 'താമര ചിഹ്നത്തിൽ വോട്ട് ചെയ്യും, ഇല്ലെങ്കിൽ അവർക്കെതിരെ വിരൽ ചൂണ്ടും'; വന്ദേ ഭാരത് എക്സ്പ്രസിനെ കുറിച്ച്  ഹരീഷ് പേരടി

> **Lead Summary:** കേരളത്തിലേക്ക് എത്തിയ വന്ദേ ഭാരത് എക്സ്പ്രസിനെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. വന്ദേ ഭാരതിന് ഭാവിയിൽ 130 കിലോ മീറ്റർ വേഗത ഉണ്ടാകുമെന്ന റിപ്പോർട്ട് സത്യമാണെങ്കിൽ താൻ ഇനിമുതൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും വ്യക്തമാക്കി.

## Article Content

കേരളത്തിലേക്ക് എത്തിയ വന്ദേ ഭാരത് എക്സ്പ്രസിനെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. വന്ദേ ഭാരതിന് ഭാവിയിൽ 130 കിലോ മീറ്റർ വേഗത ഉണ്ടാകുമെന്ന റിപ്പോർട്ട് സത്യമാണെങ്കിൽ താൻ ഇനിമുതൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും വ്യക്തമാക്കി.

> പോസ്റ്റിന് പിന്നാലെ ഹരീഷ് പേരടിക്ക് നേരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. "എനിക്ക് 53 വയസ്സുകഴിഞ്ഞു ...ഒരു കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്..

പക്ഷെ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാൻ ബിജെപിയുടെ താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും...

> ഇല്ലെങ്കിൽ ബിജെപിക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും...കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം...ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ...", എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/109323/actor-harish-peradis-words-about-vande-bharat-express-reaching-kerala-are-getting-attention)