---
title: "സെക്സ് ചെയ്യാതെ ഒരു പരുഷനുമായി അടുക്കാൻ പറ്റില്ല, സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം സ്വാഭാവികമാണ്; നടി രേഖയുടെ പരാമർശം വിവാദമാവുന്നു "
english_title: "You can't get close to a man without sex, the relationship between a man and a woman is natural; Actress Rekha's mention becomes controversial"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109312/you-cant-get-close-to-a-man-without-sex-the-relationship-between-a-man-and-a-woman-is-natural-actress-rekhas-mention-becomes-controversial"
published_at: "2023-04-17T08:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643cbb2ed5ea1_regha1.jpg"
keywords: []
---

# സെക്സ് ചെയ്യാതെ ഒരു പരുഷനുമായി അടുക്കാൻ പറ്റില്ല, സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം സ്വാഭാവികമാണ്; നടി രേഖയുടെ പരാമർശം വിവാദമാവുന്നു 

> **Lead Summary:** **ബോ**ളിവുഡിൽ ബഹുമാന്യ സ്ഥാനമുള്ള നടിയാണ് രേഖ. 70 കളിലും 80 കളിലും കരിയറിൽ തിളങ്ങി നിന്ന രേഖ അക്കാലത്ത് സെൻസേഷനായിരുന്നു. മുഖ്യ ധാര സിനിമയിലെ നായികയായി തിളങ്ങി രേഖ പിന്നീട് നിരവധി കലാമൂല്യമുള്ള സിനിമകളുടെ ഭാ​ഗമായി. ജീവിതത്തിന്റെ ഭൂരിഭാ​ഗവും സിനിമയ്ക്ക് വേണ്ടി സമർപ്പിച്ച രേഖയ്ക്ക് പറയാൻ സിനിമ ലോകത്തിന്റെ വലിയൊരു ചരിത്രം തന്നെയുണ്ട്. സിനിമകളേക്കാൾ നാടകീയമായാണ് പലപ്പോഴും രേഖയുടെ ജീവിതവും മുന്നോട്ട് പോയത്. നടിയുടെ ആശയങ്ങളും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുമൊന്നും യാഥാസ്ഥിതിക വാദവുമായി പൊരുത്തപ്പെടുന്നവയായിരുന്നില്ല.

## Article Content

**ബോ**ളിവുഡിൽ ബഹുമാന്യ സ്ഥാനമുള്ള നടിയാണ് രേഖ. 70 കളിലും 80 കളിലും കരിയറിൽ തിളങ്ങി നിന്ന രേഖ അക്കാലത്ത് സെൻസേഷനായിരുന്നു. മുഖ്യ ധാര സിനിമയിലെ നായികയായി തിളങ്ങി രേഖ പിന്നീട് നിരവധി കലാമൂല്യമുള്ള സിനിമകളുടെ ഭാ​ഗമായി. ജീവിതത്തിന്റെ ഭൂരിഭാ​ഗവും സിനിമയ്ക്ക് വേണ്ടി സമർപ്പിച്ച രേഖയ്ക്ക് പറയാൻ സിനിമ ലോകത്തിന്റെ വലിയൊരു ചരിത്രം തന്നെയുണ്ട്. സിനിമകളേക്കാൾ നാടകീയമായാണ് പലപ്പോഴും രേഖയുടെ ജീവിതവും മുന്നോട്ട് പോയത്. നടിയുടെ ആശയങ്ങളും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുമൊന്നും യാഥാസ്ഥിതിക വാദവുമായി പൊരുത്തപ്പെടുന്നവയായിരുന്നില്ല.

അതിനാൽ തന്നെ ചില കുറ്റപ്പെടുത്തലുകളും രേഖയ്ക്ക് വന്നു. മുമ്പൊരിക്കൽ സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ച് രേഖ നടത്തിയ പരാമർശം വിവാദമായിരുന്നു. രേഖയെക്കുറിച്ചുള്ള പുസ്തകത്തിലാണ് നടി മുമ്പ് നടത്തിയ പരാമർശം സൂചിപ്പിച്ചത്. . ഒരു പുരുഷനെ സ്ത്രീക്ക് അടുത്തറിയണമെങ്കിൽ അവനുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടണമെന്നായിരുന്നു രേഖയുടെ വാദം. സെക്സ് ചെയ്യാതെ ഒരു പരുഷനുമായി അടുക്കാൻ പറ്റില്ലെന്നും രേഖ പറഞ്ഞു. ഇത് അന്ന് വലിയ തോതിൽ വിവാദമായി. നടി അരാജകത്വ വാദം പറയുന്നെന്ന് വരെ ആരോപണം വന്നു. വിവാഹത്തിന് മുമ്പേ സ്ത്രീയും പുരുഷനും ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതിൽ തെറ്റില്ലെന്ന രേഖയുടെ പ്രസ്താവനയും വിവാദമായിരുന്നു.

സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം സ്വാഭാവികമാണ്. പെൺകുട്ടികൾ ഹണിമൂണിന് മുമ്പ് സെക്സ് ചെയ്യരുതെന്ന് പറയുന്ന സ്ത്രീകൾ ഹിപ്പൊക്രറ്റുകളാണെന്നും രേഖ തുറന്നടിച്ചു. പൊതുവെ ഇത്തരം പരാമർശങ്ങൾ‌ നടത്തുന്ന താരങ്ങൾക്കെതിരെ വ്യാപക വിമർശനം ഒരു കാലത്ത് ഉയരുമായിരുന്നു. ലൈം​ഗിക തൊഴിൽ ചെയ്യുന്നത് തെറ്റല്ലെന്ന രേഖയുടെ പ്രസ്താവന നടത്തിയ നടി ഖുശ്ബുവിനെതിരെ കേസ് വരെ വന്നിട്ടുണ്ട്. നടിയുടെ പേരിൽ ആരാധകർ പണിത ക്ഷേത്രം തകർക്കപ്പെടുകയും ചെയ്തു.

ബോളിവുഡിൽ‌ എന്നും വ്യത്യസ്തത പുലർത്താൻ രേഖയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രേഖയുടെ പഴയ അഭിമുഖങ്ങളിൽ പലരും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇവയിൽ രേഖ പറയുന്ന പല കാര്യങ്ങളും പുതിയ തലമുറയ്ക്ക് അം​ഗീകരിക്കാനും പറ്റുന്നു. നടി അന്ന് തൊട്ടേ പുരോ​ഗമന ചിന്താ​ഗതിക്കാരിയാണെന്നാണ് ആരാധകർ പറയുന്നു. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് രേഖ സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് ഹിന്ദി സിനിമാ രം​ഗത്തെ താരമായി രേഖ വളർ‌ന്നു. ​​ഗോസിപ്പുകൾ എല്ലാക്കാലത്തും രേഖയെ പിന്തുടർന്നു. രേഖ-അമിതാഭ് ബച്ചൻ പ്രണയമാണ് ഇതിലേറെ ജനശ്രദ്ധയാകർഷിച്ചത്. ബച്ചനുമായി രേഖ പ്രണയത്തിലാണെന്ന് പണ്ട് മുതലേയുള്ള ​ഗോസിപ്പാണ്. എന്നാൽ ബച്ചൻ വിവാഹം കഴിച്ചത് ജയയെയാണ്. വിവാഹ ശേഷവും ഈ ​ഗോസിപ്പ് തുടർന്നു. ഇരുവരും ഒരു കാലത്തെ ഹിറ്റ് താര ജോഡിയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/109312/you-cant-get-close-to-a-man-without-sex-the-relationship-between-a-man-and-a-woman-is-natural-actress-rekhas-mention-becomes-controversial)