സ്വർണം പണയം വെക്കാമെന്ന് അമ്മ, അമ്മ ധരിച്ചിരുന്നത് കൂട്ടുകാരികളുടെ വസ്ത്രങ്ങൾ; അഹാന

സ്വർണം പണയം വെക്കാമെന്ന് അമ്മ, അമ്മ ധരിച്ചിരുന്നത് കൂട്ടുകാരികളുടെ വസ്ത്രങ്ങൾ; അഹാന
2023-04-16T16:26:00 | By Susmitha Surendran

പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയാണ് അഹാന . കഴിഞ്ഞ ദിവസമാണ് അഹാനയുടെ പുതിയ ചിത്രമായ 'അടി' തിയേറ്ററുകളിലേക്കെത്തിയത് . വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് .ഷൈൻ ടോം ചാക്കോയാണ് സിനിമയിലെ നായകൻ. 

ഐ ആം വിത്ത് ധന്യ വർമ്മ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ അമ്മയെക്കുറിച്ച് അഹാന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നാല് പെൺമക്കളെ വളർത്താൻ അമ്മയെടുക്കേണ്ടി വന്ന ത്യാ​ഗങ്ങളെക്കുറിച്ചാണ് അഹാന സംസാരിച്ചത്. എന്റെ ഡയറിയിൽ ഞാനെഴുതി വെച്ച ആ​ഗ്രഹമായിരുന്നു. അമ്മയെ ഒരു കടയിൽ കൊണ്ട് പോയി ഇഷ്ടപ്പെട്ട എല്ലാ വസ്ത്രങ്ങളും വാങ്ങിക്കുകയെന്നത്. പിള്ളേരും ചെലവും മറ്റുമുള്ളതിനാൽ കടയിൽ പോയാൽ ഒരു പുതിയ ഡ്രസ് പുള്ളിക്കാരിക്ക് വേണ്ടി വാങ്ങുക എന്നുള്ളത് അവർക്ക് ആലോചിക്കാൻ പറ്റില്ലായിരുന്നു. 


അതൊരു പ്രയോരിറ്റിയായിരുന്നില്ല. അമ്മയുടെ രണ്ട് ബെസ്റ്റ് ഫ്രണ്ട്സായിരുന്നു ഹസീന ആന്റിയും സുലു ആന്റിയും. ഹസീന ആന്റിയൊക്കെ കുറേ വസ്ത്രങ്ങൾ മേടിച്ച് ചിലതൊക്കെ അമ്മയ്ക്ക് അയക്കും. ഒരു ഘട്ടത്തിൽ എന്റെ അമ്മ പഴയ വസ്ത്രങ്ങളോ അല്ലെങ്കിൽ ​ഹസീന ആന്റി ആയക്കുന്ന വസ്ത്രങ്ങൾ. അമ്മ എപ്പോഴും എന്നോട് പറയുമായിരുന്നു എന്നാണോ എനിക്ക് എന്റെ ആ​ഗ്രഹത്തിനുള്ള ഡ്രസ് കടയിൽ പോയി വാങ്ങാൻ പറ്റുന്നതെന്ന്. ഇന്ന് ‍ഞാനത് പറയുന്നു. 

കാശൊന്നും ഇല്ലാതിരുന്ന സമയത്ത് കോളേജിൽ പഠിക്കുമ്പോൾ രണ്ടാം വർഷത്തിൽ ഒരു ട്രിപ്പുണ്ടായിരുന്നു. ​ഗ്യാങ്ടോക്കിലായിരുന്നു പിക്നിക്ക്. 45000 രൂപയായിരുന്നു ഒരാൾക്ക്. നമ്മൾ ഇവിടെ സ്കൂളിൽ 5000 രൂപ കൊടുത്തല്ലേ പിക്നിക്കിന് പോവുന്നത്. ഞാൻ അമ്മയ്ക്ക് മെസേജ് അയച്ചു. ക്ലാസിലിരുന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞു പോവേണ്ടെന്ന്. അന്നത്തെ ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു പോവുന്നില്ലെന്ന്. 


ക്ലാസ് കഴിഞ്ഞ് അമ്മ വിളിച്ചു. അതിന് പേര് കൊടുത്തോ, ഞാൻ കുറച്ച് ​ഗോൾഡ് ബാങ്കിൽ കൊണ്ട് പോയി വെച്ച് ആ പണം അക്കൗണ്ടിലിട്ട് തരാമെന്ന് പറഞ്ഞു. കുഴപ്പമില്ല, എന്റെ സുഹൃത്തുക്കളൊന്നും പോവുന്നില്ലെന്ന് ഞാൻ പറഞ്ഞു. ആ ദിവസം എനിക്ക് വല്ലാതെ തോന്നി. പാവം, അല്ലെങ്കിൽ തന്നെ സ്വർണം ബാങ്കിലാണ്. കാശില്ലാത്ത് കൊണ്ട് പോവാൻ പറ്റിയില്ലെന്ന് എനിക്ക് തോന്നരുതെന്ന് അമ്മയ്ക്കുണ്ടായിരുന്നെന്നും അഹാന ഓർത്തു. 

അമ്മ സ്വന്തം ജീവിതത്തിന് പകരം മക്കൾക്കാണ് പ്രാധാന്യം കൊടുത്തെന്ന് അഹാന പറയുന്നു. എനിക്ക് വളരെയൊരു കംഫർട്ടിം​ഗ് ചൈൽഡ്ഹുഡായിരുന്നു. സ്കൂൾ വിടുന്ന സമയത്ത് അമ്മ പുറത്തുണ്ടാവും. സ്കൂളിലെ ഒരു ചെറിയ പരിപാടി ആണെങ്കിലും മുടി കെട്ടിത്തരാനും ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും വന്ന് നിൽക്കും. അമ്മ അമ്മയുടെ ഇഷ്ടങ്ങൾ മാറ്റിവെച്ചു. അത് ഒരാൾ ചെയ്യേണ്ട കാര്യമാണോയെന്ന് ചോദിച്ചാൽ എനിക്കറിയില്ല. 

അതിനാൽ ഇന്ന് എന്റെ പ്രധാന ലക്ഷ്യമെന്നത് അമ്മയ്ക്ക് വേണ്ടി എല്ലാം ചെയ്ത് കൊടുക്കുകയെന്നതാണ്. കാരണം അമ്മ സ്വയം മറന്ന് പോയെന്നും നടി പറഞ്ഞു. 

Content Highlight: Now Ahana Krishna's new interview is getting attention

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup