2023-04-16T14:35:00

കഴിഞ്ഞ കുറേക്കാലമായി തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 42. അതുകൊണ്ട് തന്നെ ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് പ്രേക്ഷർ നൽകാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റില്‍ ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നു.

കങ്കുവാ എന്നാണ് ചിത്രത്തിന് നൽകിയ പേര്. നിർമാതാക്കളായ സ്റ്റുഡിയോ ​ഗ്രീൻ ആണ് സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ പേര് പുറത്തുവിട്ടത്. ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നേരത്തെ ഏറെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ടൈറ്റിൽ ലീക്കായെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഈ അവസരത്തിൽ പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 'അഗ്‌നീശ്വരൻ' എന്നായിരിക്കും സിനിമയുടെ പേര് എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. എന്നാല്‍ അത് തെറ്റാണ് എന്നാണ് പുതിയ അപ്ഡേറ്റ് വ്യക്തമാക്കുന്നത്.

സിരുത്തൈ ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളം ഉൾപ്പടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം കൂടിയാണിത്.

യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Content Highlight: The title of Suriya starrer Brahmanda is out

Next TV

Top Stories










News Roundup