---
title: "മകളെ പരിചയപ്പെടുത്തി ​ഗിന്നസ് പക്രു,  കുടുംബ ഫോട്ടോ വൈറൽ "
english_title: "Guinness Pakru introduces daughter, family photo goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109200/guinness-pakru-introduces-daughter-family-photo-goes-viral"
published_at: "2023-04-16T12:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643b9d3aa1f39_ginnas_pakru.jpg"
keywords: []
---

# മകളെ പരിചയപ്പെടുത്തി ​ഗിന്നസ് പക്രു,  കുടുംബ ഫോട്ടോ വൈറൽ 

> **Lead Summary:** അടുത്തിടെ ആണ് തന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയ സന്തോഷം ഗിന്നസ് പക്രു എന്ന് അറിയപ്പെടുന്ന അജയ കുമാര്‍ അറിയിച്ചത്. പിന്നാലെ നിരവധി പേർ പക്രുവിനും കുടുംബത്തിനും ആശംസയുമായി രം​ഗത്തെത്തിയിരുന്നു.

## Article Content

അടുത്തിടെ ആണ് തന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയ സന്തോഷം ഗിന്നസ് പക്രു എന്ന് അറിയപ്പെടുന്ന അജയ കുമാര്‍ അറിയിച്ചത്. പിന്നാലെ നിരവധി പേർ പക്രുവിനും കുടുംബത്തിനും ആശംസയുമായി രം​ഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ മകളുടെ പേരിടലും നൂല് കെട്ടും കഴിഞ്ഞെന്ന് അറിയിക്കുകയാണ് പക്രു. 'ഇന്ന് മകൾക്ക് നൂലു കെട്ടി. ദ്വിജ കീർത്തി എന്ന് പേരിട്ടു...എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി..., എന്നാണ് കുടുംബത്തോടൊപ്പം ഉള്ള ഫോട്ടോ പങ്കുവച്ച് ​ഗിന്നസ് പക്രു കുറിച്ചത്.

ഒപ്പം വിഷു ദിനാശംസകളും താരം പങ്കുവച്ചിട്ടുണ്ട്. ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് നടനും കുടുംബത്തിനും ആശംസയുമായി എത്തുന്നത്. 'ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ, എല്ലാവിധ ഐശ്വര്യങ്ങളും നേർന്നുകൊള്ളുന്നു', എന്നിങ്ങനെ പോകുന്നു ആരാധക കമന്‍റുകള്‍.

മാർ‍ച്ച് 21ന് ആയിരുന്നു ​ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺകുഞ്ഞ് ജനിച്ചത്. മകള്‍ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രത്തോടൊപ്പം ആയിരുന്നു അദ്ദേഹം സന്തോഷം പങ്കിട്ടത്.

2006 മാർച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്. 1984-ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/109200/guinness-pakru-introduces-daughter-family-photo-goes-viral)