logo

അമ്പിളി ദേവിയുടെ പോസ്റ്റിന് താഴെ കമന്റിട്ടത് അവര്‍ തന്നെയാണെന്ന് ആദിത്യന്‍ ജയൻ

Published at Apr 24, 2021 01:53 PM അമ്പിളി ദേവിയുടെ പോസ്റ്റിന് താഴെ കമന്റിട്ടത് അവര്‍ തന്നെയാണെന്ന് ആദിത്യന്‍ ജയൻ

അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള വിവാഹം ആഘോഷിച്ചത് പോലെ ഇരുവരുടെയും വേര്‍പിരിയലും വലിയ വാര്‍ത്ത ആയിരിക്കുകയാണ്. അമ്പിളി ദേവിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലായതിന് പിന്നാലെയാണ് ഭര്‍ത്താവായ ആദിത്യന്‍ ജയന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ശക്തമായ ആരോപണം അമ്പിളി ഉന്നയിച്ചത്.

ജീവിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള ഭീഷണി തനിക്കുണ്ടെന്നും മറ്റ് കാര്യങ്ങളെല്ലാം അമ്പിളി ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. ഭര്‍ത്താവിനെ കുറിച്ചു അമ്പിളിയുടെ വിശദീകരണം വന്നതിന് പിന്നാലെ തിരിച്ചും ഗുരുതരമായ ആരോപണമാണ് ആദിത്യനും ഉന്നയിച്ചത്. ഇതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം എങ്ങനെയാണെന്നും ഇവിടംവരെ എത്തിയത് എങ്ങനെയാണെന്നും താരം വ്യക്തമാക്കിയത്.

'ഞാനെന്നും വില്ലനാണ്. ഇപ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ വിവാഹം കഴിഞ്ഞ് നാലാം മാസം മുതല്‍ കേള്‍ക്കുമെന്ന് കരുതിയിരുന്നതാണ്. എന്റെ ഭാര്യ ഭയങ്കര സാധുവായ സ്ത്രീ ആണെന്നായിരുന്നു ഞാന്‍ കരുതി ഇരുന്നത്. അവരിന്നും എന്റെ ഭാര്യയാണ്. പക്ഷേ ഇത്രയും കൂര്‍മ്മബുദ്ധിയുള്ള സ്ത്രീയണെന്ന് അറിയുന്നത് രണ്ട് മൂന്ന് ദിവസം മുന്‍പാണ്. വിഷുവിന് മക്കള്‍ക്കുള്ള കൈനീട്ടം ഒക്കെ ഞാന്‍ അയച്ച് കൊടുത്തു. പിന്നാലെ ഒരു പാട്ട് ഇവര്‍ ഫേസ്ബുക്കിലിട്ടു.

അമ്പിളിയെ ഞാന്‍ പലയിടത്തും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതിനിവര്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടല്ല. വേറെ ചില കാര്യങ്ങളാണ്. അമ്പിളി പോസ്റ്റ് ചെയ്ത പാട്ട് പുറത്ത് വന്നപ്പോള്‍ എന്റൊരു സുഹൃത്ത് വിളിച്ചിട്ട് എന്തേലും പ്രശ്‌നമുണ്ടോന്ന് ചോദിച്ചു. ഏയ് പ്രശ്‌നമില്ലെന്ന് ഞാനും പറഞ്ഞു. പത്ത് മിനുറ്റിന് ശേഷം ലക്ഷ്മി ലച്ചു എന്ന് പറഞ്ഞൊരു ഫേക്ക് ഐഡിയില്‍ നിന്നുമൊരു കമന്റ് അമ്പിളിയുടെ പോസ്റ്റിന് താഴെ വന്നു. ആ അക്കൗണ്ട് അവരുടേത് തന്നെയാണ്. കുഴപ്പമില്ല, പണ്ടും വേറൊരാളുടെ കാര്യത്തിലും ഇതുപോലെ നടന്നിട്ടുള്ളത് കൊണ്ട ഞാന്‍ ഒഴിവാക്കി.

പതുക്കെ പതുക്കെ ഇത് വാര്‍ത്തയിലേക്ക് എത്തിക്കാനാണ് അവര്‍ ശ്രമിച്ചത്. അമ്പിളിയുടെ ഒരു ബന്ധുവിനെ വിളിച്ച് ഇങ്ങനൊരു കാര്യമുണ്ട്. പബ്ലിക്ക് ആയി കൊണ്ട് വരുന്നത് നാണക്കേടാണെന്ന് പറഞ്ഞിരുന്നു. ഞങ്ങളെക്കാളും ബുദ്ധിമുട്ട് മക്കള്‍ക്കാണ്. എന്തേലും പ്രശ്‌നമുണ്ടായാല്‍ ഞാന്‍ ദേഷ്യപ്പെട്ട് സംസാരിക്കും. അതാണ് എന്റെ പ്രശ്‌നം. ഇതിന്റെ പേരില്‍ നിരവധി ആളുകള്‍ക്ക് ഞാന്‍ ശത്രു ആയിട്ടുണ്ട്. അമ്പിളി അങ്ങനെയല്ല. അവള്‍ പറയുന്നതും അവതരിപ്പിക്കുന്നതും വളരെ ബുദ്ധിപരമായിട്ടാണ്. അങ്ങനെ പതുക്കെ ചില വാര്‍ത്തകള്‍ വന്ന് തുടങ്ങി. അന്നേരമൊക്കെ പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞ് ഞാന്‍ അത് ഒഴിവാക്കി വിട്ടു എന്നും ആദിത്യന്‍ പറയുന്നു.

അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള ദാമ്പത്യബന്ധം തകര്‍ന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ പ്രചരിച്ചത്. ആദ്യ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു. ആരെയും അറിയിക്കാതെ പെട്ടെന്നാണ് ഇരുവരും വിവാഹിതരായത്. ആ സമയത്ത് നടി ജീജ സുരേന്ദ്രന്‍ പറഞ്ഞ ചില കാര്യങ്ങള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.ആദ്യ വിവാഹത്തിന് മുന്‍പ് ഇരുവരും പ്രണയത്തിലാണെന്ന് തനിക്ക് അറിയാമെന്ന് ജീജ പറഞ്ഞത് താരങ്ങള്‍ നിഷേധിച്ചു. അന്ന് ജീജയെ എല്ലാവരും വിമര്‍ശിച്ചെങ്കിലും അത് സത്യമായിരുന്നു എന്ന് വെളിപ്പെടുത്തി ആദിത്യന്‍ എത്തി. അമ്പിളി ആദ്യം വിവാഹം കഴിക്കുന്നതിന് മുന്‍പ് തങ്ങള്‍ പ്രണയത്തിലാണെന്ന് ആയിരുന്നു ആദിത്യന്‍ പറഞ്ഞത്. ഒടുവില്‍ തനിക്കാറിയാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി ജീജ.

Adityan Jayan said that they were the ones who commented below Ambili Devi's post

Related Stories
മകള്‍ക്കും അനിയത്തിയ്ക്കും  നേരെ സൈബര്‍ അറ്റാക്ക് ഉണ്ടായതിനെ കുറിച്ച് നടി

Jun 26, 2021 01:50 PM

മകള്‍ക്കും അനിയത്തിയ്ക്കും നേരെ സൈബര്‍ അറ്റാക്ക് ഉണ്ടായതിനെ കുറിച്ച് നടി

കടയിലെ കോണ്‍ടാക്ട് നമ്പര്‍ ഒക്കെ പബ്ലിക് ആയത് കൊണ്ട് അതിലേക്ക് വിളിച്ച് കട പൂട്ടിക്കും. അല്ലേല്‍ കത്തിക്കും. തുണിക്കടയാണിത്. അത് തീ ഇട്ട്...

Read More >>
അനൂപ് കൃഷ്ണന്റെ വധു ഐശ്വര്യക്ക് നേരെ ബോഡിഷെയിമിംഗ്

Jun 25, 2021 11:18 AM

അനൂപ് കൃഷ്ണന്റെ വധു ഐശ്വര്യക്ക് നേരെ ബോഡിഷെയിമിംഗ്

വരനെക്കാളും വധുവിന് തടി കൂടുതല്‍ എന്നതാണ് ഇവര്‍ക്ക് പ്രശ്‌നം. ഒട്ടേറെ യൂട്യൂബ് ചാനലുകളില്‍ വിവാഹനിശ്ചയ വീഡിയോ പ്രത്യക്ഷപ്പെട്ടു. ഇവിടങ്ങളിലാണ്...

Read More >>
Trending Stories